Ticker

6/recent/ticker-posts

സമരപരിപാടികളുമായി മുന്നോട്ട് : തിക്കോടി അടിപ്പാത ജനകീയ കൺവെൻഷൻ 26ന്

 


  തിക്കോടി, മൂടാടി ഗ്രാമപഞ്ചായത്തുകളിലെ നിരവധി ജനങ്ങൾ നിത്യേന ബന്ധപ്പെടുന്ന തിക്കോടി ടൗണിൽ അടിപ്പാത നിർമ്മിക്കണം എന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ നടത്തിവരുന്ന പ്രക്ഷോഭ പരിപാടികൾ രണ്ടുവർഷം പിന്നിടുകയാണ്. കേന്ദ്ര-സംസ്ഥാന മന്ത്രിമാർ,  എംപി എംഎൽഎ, ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ തുടങ്ങിയവർക്ക് പലവട്ടം നിവേദനങ്ങൾ സമർപ്പിച്ചിട്ടും നിരവധി പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ചിട്ടും നിഷേധാത്മകമായ നിലപാടാണ് അധികൃതർ സ്വീകരിച്ചു വരുന്നത്.
 ബഹു : രാജ്യസഭാംഗം ശ്രീമതി പിടി ഉഷയുടെ ശ്രമഫലമായി തിക്കോടി ടൗണിൽ ഒരു മിനി അണ്ടർ പാസ് സ്ഥാപിക്കുന്നതിനായി എൻ എച്ച് എ ഐ ചെയർമാൻ ശ്രീ സന്തോഷ് കുമാർ യാദവ് ഐഎഎസ് തത്വത്തിൽ അംഗീകാരം നൽകിയതായി രേഖാമൂലം വിവരം ലഭിച്ചിരുന്നു. ആയതിന് 6.23 കോടി രൂപ  Tentative Amount കണക്കാക്കിയതായും ആ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കോഴിക്കോട് പ്രോജക്ട് ഡയറക്ടർ സാങ്കേതികമായ കാരണം പറഞ്ഞ്  ഈ ഉത്തരവ് പൂർണമായും നിരാകരിക്കുകയാ ണുണ്ടായത്. ബഹു: എം പി ശ്രീ ഷാഫി പറമ്പിൽ കേന്ദ്രമന്ത്രിയുടെ മുമ്പാകെ പ്രശ്നം ഗൗരവത്തോടെ അവതരിപ്പിച്ചു. അനുകൂലമായ തീരുമാനം ഉണ്ടാകുന്നതുവരെ പ്രദേശത്തെ റോഡ് പ്രവൃത്തി താൽക്കാലികമായി നിർത്തിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
 എംപി യെയോ എംഎൽഎ യോ അറിയിക്കാതെ 10/9/2014 ന് യാതൊരു മുന്നറിയിപ്പുമില്ലാതെ എൻ എച്ച് എ ഐ അധികൃതരും വാഗാഡ് കമ്പനിയുടെ ഉദ്യോഗസ്ഥരും 400ലധികം പോലീസുകാരുടെ അകമ്പടിയോടെ തിക്കോടിയിലെത്തി സമരപ്പന്തൽ പൊളിച്ചുമാറ്റി, പ്രതിരോധിച്ച നാട്ടുകാരെ തല്ലിച്ചതച്ചു.
 ഇപ്പോൾ തിക്കോടി ടൗണിൽ റോഡിന്റെ ഇരുഭാഗത്തും വൻ മതിലുകൾ കെട്ടി ഉയർത്തി ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചിരിക്കുകയാണ് വടക്ക് പഞ്ചായത്ത് ബസാർ കഴിഞ്ഞാൽ തെക്കുഭാഗത്തേക്ക് മൂന്നര കിലോമീറ്റർ സഞ്ചരിച്ച് നന്തി ടൗണിൽ എത്തിയാൽ മാത്രമേ റോഡ് മുറിച്ചു കടക്കാൻ സൗകര്യമുള്ളൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. പ്രദേശം കിഴക്ക്, പടിഞ്ഞാറ് എന്ന് രണ്ടായി വിഭജിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. സമയത്തിന് സ്കൂളിൽ പോകാൻ കഴിയാതെ വിദ്യാർത്ഥികളും ആശുപത്രിയിൽ പോകാൻ കഴിയാതെ രോഗികളും വിവിധ ആവശ്യങ്ങൾക്ക് വേണ്ടി ഇരു ഭാഗത്തേക്കും പോകുന്ന മറ്റെല്ലാ വിഭാഗം ജനങ്ങളും വലിയ ദുരിതമാണ് ഇപ്പോൾ അനുഭവിക്കുന്നത്. ഇവിടെ അടിപ്പാത നിർമ്മിക്കുക മാത്രമാണ് ശാശ്വതമായ പരിഹാരം. ജനങ്ങളുടെ ന്യായമായ ആവശ്യം നേടിയെടുക്കുന്നതിനായി വർദ്ധിത വീര്യത്തോടെ 
 സമരപരിപാടികളുമായി മുന്നോട്ടു പോകാൻ തന്നെയാണ് ആക്ഷൻ കമ്മിറ്റിയുടെ തീരുമാനം.ഇതിൻറെ ഭാഗമായി
 26വ്യാഴാഴ്‌ച വൈകു: 4 മണിക്ക് നടക്കുന്ന
അടിപ്പാത ജനകീയ കൺവെൻഷൻ
 ഷാഫി പറമ്പിൽ (MP) ഉദ്ഘാടനം ചെയ്യും
 കാനത്തിൽ ജമീല (MLA)മുഖ്യാതിഥിയാകും
വിവിധ രാഷ്ട്രീയ പാർട്ടി സംസ്‌ഥാന ജില്ലാ നേതാക്കൾ, സാംസ്‌കാരിക പ്രവർത്തകർ പങ്കെടുക്കും
വി കെ അബ്ദുൾ മജീദ്( ചെയർമാൻ,കർമ്മസമിതി 
 കെ വി സുരേഷ് (കൺവീനർ, കർമ്മസമിതി)
 ആർ വിശ്വൻ( ചെയർമാൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി, തിക്കോടി  ഗ്രാമപഞ്ചായത്ത്)
 സന്തോഷ് തിക്കോടി  (മെമ്പർ, തിക്കോടി ഗ്രാമപഞ്ചായത്ത്)  
 നാരായണൻ സിപി (ട്രഷറർ, കർമ്മ സമിതി) 
 ബിജു കളത്തിൽ
 ഭാസ്കരൻ തിക്കോടി   ശ്രീധരൻ ചെമ്പുംചില  പത്രസമ്മേളനത്തിൽ പങ്കെടുത്തു

 


Post a Comment

0 Comments