Ticker

6/recent/ticker-posts

മേപ്പയ്യൂർ യുവതിയുടെ മരണം :സ്വകാര്യ ക്ലിനിക്കിലെ ചികിത്സാ പിഴവെന്ന് ആരോപണവുമായി കുടുംബം.

മേപ്പയ്യൂർ. സ്വകാര്യ ക്ലിനിക്കിലെ ചികിത്സാ പിഴവ് കാരണമാണ് യുവതി മരിച്ചതെന്ന ആരോപണവുമായി   കുടുംബം.
 ഇരിങ്ങത്ത് പുളിയുള്ളതില്‍
 താമസിക്കും അട്ടച്ചാലിൽ നിസാറിന്റെ ഭാര്യ റഹ്മത്ത് മരണപ്പെട്ടതുമായിബന്ധപ്പെട്ടാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത് പനി മൂർച്ഛിക്കുകയും ലാബ് ടെസ്റ്റിൽ മഞ്ഞപ്പിത്തം ആണെന്ന് തിരിച്ചറിയുകയും വിദഗ്ധ ചികിത്സ ലഭ്യമാകുന്ന ഹോസ്പിറ്റലിലേക്ക് റഫർ ചെയ്യുന്നതിന് പകരം ക്ലിനിക്കിന്റെ സാമ്പത്തിക ലാഭത്തിനായി അഡ്മിറ്റിൽ നിർത്തുകയായിരുന്നു എന്നാണ ഭർത്താവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്
ഈ മാസം ഏഴിനാണ് റഹ്മത്ത് മരണപ്പെടുന്നത് എന്നാൽ രണ്ടാം തീയതി ശക്തമായ പനിയെ തുടർന്ന് മേപ്പയ്യൂരിലെ ക്ലിനിക്കിൽ പ്രവേശിപ്പിച്ചെ
ങ്കിലും അഞ്ചാം തീയതി വരെ ഇവിടെ അഡ്മിറ്റ് ചെയ്തതാണ് രോഗം മൂർചിക്കാൻ കാരണമായത്.തുടർന്ന് മേപ്പയ്യൂരിലെ മറ്റൊരു ക്ലിനിക്കിലും ഒരു ദിവസം അഡ്മിറ്റ് ചെയ്ത് ചികിത്സിച്ചു. പിന്നീട് ആറാം തിയ്യതിയാണ്
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്  അപ്പോഴേക്കും ചികിത്സ ഫലിക്കാത്ത സ്ഥിതിയിലേക്ക് മാറുകയും 7 ന്  റഹ്മത്ത് മരണപ്പെടുകയുമായിരുന്നു.കൂടാതെ കിടത്തി ചികിത്സയ്ക്ക് അനുമതിയില്ലാത്ത ക്ലിനിക്കിൽഅഡ്മിറ്റ് ചെയ്തു ചികിത്സിച്ചതെ
ന്നും നിരുത്തരവാദിത്തപരമായ സമീപനത്തിനെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും റഹ്മത്തിന്റെ ഭർത്താവ് നിസാർ പറഞ്ഞു.
സംഭവത്തിൽ മേപ്പയ്യൂർ പോലീസ് സ്റ്റേഷൻ, ഡിഎംഒ ,ജില്ലാ കലക്ടർ, ആരോഗ്യ വകുപ്പ് മന്ത്രി ,മുഖ്യമന്ത്രി എന്നിവർക്ക് പരാതി നൽകിയിരിക്കുകയാണ്.

Post a Comment

0 Comments