Ticker

6/recent/ticker-posts

ദുരന്തഭൂമിയിലെ സന്നദ്ധസേവകർക്ക് അനുമോദനം


പയ്യോളി : ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ  ദുരന്തമുഖത്ത് സേവനമനുഷ്ഠിച്ച സന്നദ്ധപ്രവർത്തകരെ വെൽഫെയർ പാർട്ടി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി  അനുമോദിച്ചു . ടീം വെൽഫെയർ , ഐ. ആർ.ഡബ്ല്യൂ.  , മറ്റ് സന്നദ്ധ സംഘടനകൾ എന്നിവരെയാണ് ആദരിച്ചത്. പുറക്കാട് ശാന്തിസദനം ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന പരിപാടി   ടീം വെൽഫെയർ സംസ്ഥാന ക്യാപ്റ്റൻ സാദിഖ് ഉളിയിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഹബീബ് മസ്ഊദ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം എം.വി. അബ്ദു റഹ്മാൻ,  കെ.ടി ഹംസ, എ.എം സക്കീർ , അബൂബക്കർ കൗസർ എന്നിവർ സംസാരിച്ചു. സന്നദ്ധപ്രവർത്തകരായ  കെ.എം ഖമറുദ്ദീൻ , എം.ടി. ഹമീദ് , സി.പി ഉമർ , റീനഉണ്ണി , കെ.എം. അഭ്ജിത് , എം.സഹീർ , മിസ്ഹബ് പറമ്പിൽ, മുബഷീർ , ഷാനിദ് സുബാത്ത് , മുഹമ്മദ് ശിയാസ്, താഹാ അർഷാദ് എന്നിവരെയാണ് അനുമോദിച്ചത്. തുടർന്ന് ദുരന്തഭൂമിയിലെ അനുഭവങ്ങൾ അവർ പങ്കുവെക്കുകയും ചെയ്തു . മണ്ഡലം ജോ: സെക്രട്ടറി എം. റഫീഖ് സ്വാഗതവും കൺവീനർ കെ.സിറാജ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments