Ticker

6/recent/ticker-posts

കാഫിർ സ്ക്രീൻ ഷോട്ട്സി പി എം പയ്യോളി ഏരിയ സിക്രട്ടറിയുടെ പങ്ക് അന്വേഷിക്കണം:യൂത്ത് ലീഗ്

നന്തി ബസാർ: കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചതിലും നിർമ്മിച്ചതിലും സി പി എം പയ്യോളി ഏരിയ സിക്രട്ടറി എംപി ഷിബുവിന് മുഖ്യ പങ്കുണ്ടെന്ന് മുസ്ലിംയൂത്ത് ലീഗ് കോഴിക്കോട് ജില്ല സിക്രട്ടറി സമദ് നടേരി. ഷിബുവിനെതിരെ കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ച തെളിവ് സോഷ്യൽ മീഡിയയിൽ ഉണ്ടായിട്ടും  ചോദ്യംചെയ്യാനോ കേസെടുക്കാനോ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല.

സമാധനന്തിരക്ഷമുള്ള നാട്ടിൽ വർഗിയത വിളമ്പാൻ കൂട്ടു നിന്ന മുഴുവൻപ്രതികളെയും ഗുഢാലോചന നടത്തിയവരെയും അറസ്റ്റ് ചെയ്യണമെന്നാവിശ്യപ്പെട്ട് മൂടാടി പഞ്ചായത്ത് മുസ്ലിംയൂത്ത് ലീഗ് കമ്മിറ്റി നന്തിടൗണിൽ സംഘടിപ്പിച്ച സമരകാഹളം  പ്രതിഷേധ പരിപാടി ഉൽഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് പി.കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു.കെ.കെ റിയാസ് മുഖ്യപ്രഭാഷണം നടത്തി.സാലിം മുചുകുന്ന് സ്വാഗതവും സിഫാദ് ഇല്ലത്ത് നന്ദിയും പറഞ്ഞു.

Post a Comment

0 Comments