Ticker

6/recent/ticker-posts

മന്ത്രി ഗണേഷ് കുമാറിന്റെ ഇടപെടൽകൊയിലാണ്ടി നിയോജക മണ്ഡലത്തിൽ ജനകീയ സദസ്സ് സംഘടിപ്പിച്ചു. .

 മന്ത്രി ഗണേഷ് കുമാറിന്റെ ഇടപെടൽ
കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ ജനകീയ സദസ്സ് സംഘടിപ്പിച്ചു. .
 പ്രസ്തുത പരിപാടി ബഹുമാനപെട്ട എം എൽ എ ശ്രീമതി കാനത്തിൽ ജമീല അവർകൾ ഉദ്‌ഘാടനം  ചെയ്തു. ചടങ്ങിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ശ്രീ ബാബുരാജ് അവർകൾ അധ്യക്ഷത വഹിച്ചു  


കൊയിലാണ്ടി മേഖലയിലെ യാത്രാ ക്ലേശം അനുഭവിക്കുന്ന സ്ഥലങ്ങളിലേക്ക്  ബസ്സ് സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി പൊതുജനങ്ങളിൽ നിന്നും ജനപ്രതിനിധികളിൽ നിന്നും അഭിപ്രായങ്ങൾ തേടുന്നതിന് വേണ്ടിയായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്  പഞ്ചായത്ത് പ്രസിഡന്റുമാർ , മെമ്പർമാർ, KSRTC DTO, ലെയ്സൺ ഓഫീസർ, ബസ്സ് ഉടമകളുടെ സംഘടനാ പ്രതിനിധികൾ ,അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ PWD  മുൻസിപ്പൽ എഞ്ചിനിയർ റോഡ്സ്), യാത്രാക്ലേശം അനുഭവിക്കുന്ന പ്രദേശങ്ങളിലെ നാട്ടുകാർ, ബസ് ഉടമകളുടെ പ്രതിനിധികൾ എന്നിവർ അഭിപ്രായങ്ങൾ രേഖപെടുത്തുകയുണ്ടായി. 
ചടങ്ങിൽ എ സഹദേവൻ ആർ ടി .ഓ , ശ്രീമതി എ പി മിനി ജോയിന്റ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ കൊയിലാണ്ടി , ശ്രീ ഇ കെ അജിത് കൊയിലാണ്ടി മുനിസിപ്പാലിറ്റി സ്റ്റാന്റിംഗ് കമ്മിറ്റീ ചെയർമാൻ ശ്രീ കെ ഷിജു കൊയിലാണ്ടി മുനിസിപ്പാലിറ്റി സ്റ്റാന്റിംഗ് കമ്മിറ്റീ ചെയർമാൻ തുടങ്ങിയവർ സംസാരിച്ചു


Post a Comment

0 Comments