Ticker

6/recent/ticker-posts

കനത്തമഴയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളംകയറി. താഴത്തെനില പൂര്‍ണമായും വെള്ളത്തില്‍

കോഴിക്കോട്: നഗരത്തില്‍ ബുധനാഴ്ച വൈകീട്ടുപെയ്ത കനത്തമഴയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളംകയറി. മാതൃ-ശിശു സംരക്ഷണകേന്ദ്രമാണ്(ഐ.എം.സി.എച്ച്.) ദുരിതത്തിലായത്  ഇതാദ്യമായാണ് കെട്ടിടത്തിനകത്തേക്ക് ഈ രീതിയില്‍ വെള്ളം കയറുന്നതെന്ന് ജീവനക്കാര്‍ പറഞ്ഞു. താഴത്തെനില പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. ചില വാര്‍ഡുകളിലുണ്ടായിരുന്ന കുട്ടികളെ മറ്റിടങ്ങളിലേക്ക് മാറ്റി.

ഗൈനക്കോളജി, പീഡിയാട്രിക് അത്യാഹിത വിഭാഗങ്ങള്‍, വാര്‍ഡുകള്‍, സ്ത്രീകളുടെ ഐ.സി.യു., അടിയന്തര ശസ്ത്രക്രിയാമുറി, ലിഫ്റ്റുകള്‍, നിരീക്ഷണമുറി, ഒ.പി. വിഭാഗം എന്നിവിടങ്ങളിലെല്ലാം വെള്ളംകയറിയിട്ടുണ്ട്.

Post a Comment

0 Comments