Ticker

6/recent/ticker-posts

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വധഭീഷണി:അജ്ഞാത വധഭീഷണി ഫോണ്‍ സന്ദേശം എത്തിയത് ചെന്നൈ എന്‍ഐഎ ഓഫിസിൽ


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വധഭീഷണി. ചെന്നൈ എന്‍ഐഎ ഓഫിസിലാണ് അജ്ഞാത വധഭീഷണി ഫോണ്‍ സന്ദേശം എത്തിയത്. ബുധനാഴ്ച്ച രാത്രി 9.30 നായിരുന്നു സംഭവം. ഹിന്ദി ഭാഷയിൽ സംസാരിച്ച ഇയാൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തുമ്പോൾ നരേന്ദ്രമോദിയെ വധിക്കുമെന്നാണ് അജ്ഞാത ഫോണ്‍ കോളിലൂടെ അറിയിച്ചത്.

തുടര്‍ന്ന് എന്‍ഐഎ ഡല്‍ഹിയിലെ ഓഫീസിലും ചെന്നൈ സൈബര്‍ ക്രൈം വിഭാഗത്തിനും വിവരം കൈമാറി. സംഭവത്തില്‍ ചെന്നൈ പൊലീസിന്റെ സൈബര്‍ ക്രൈം വിഭാഗം അന്വേഷണം ആരംഭിച്ചു. മധ്യപ്രദേശില്‍ നിന്നാണ് ഫോണ്‍ സന്ദേശം എത്തിയതെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി.

നേരത്തെ മാർച്ച് മാസത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കുമെന്ന് ഭീഷണി സന്ദേശം എത്തിയിരുന്നു.

Post a Comment

0 Comments