Ticker

6/recent/ticker-posts

താലൂക്ക് ആശുപത്രി കോമ്പൗണ്ടിൽ മരക്കൊമ്പ് പൊട്ടിവീണു; ഗതാഗത തടസ്സം



 

കൊയിലാണ്ടി:താലൂക്ക് ആശുപത്രി കോമ്പൗണ്ടിലെ പേരാൽമരകൊമ്പ് പൊട്ടിവീണ് ഗതാഗതം തടസപ്പെട്ടു.ഇന്ന് രാവിലെ 9 മണിയോടെയാണ് മര കൊമ്പ് പൊട്ടി വൈദ്യുതി ലൈനിലെക്ക് വീണത്. വൈദ്യുതി ലൈൻ പൊട്ടിയതിനെതുടർന്ന് അഗ്നി രക്ഷാ സേനയും കെഎസ്ഇബി ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ മരകൊമ്പ് മുറിച്ചു മാറ്റി.

കോമ്പൗണ്ടിലെ മരം ഭീഷണിയായിട്ട് ഏറെ നാളായി മുറിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് നിരവധിപേർ ആശുപത്രി അധികൃതരെ വിവരമറിയിച്ചിരുന്നു.  കഴിഞ്ഞ ദിവസവും മരകൊമ്പ് പൊട്ടി വൈദ്യുതി ലൈനിലേക്ക് വീണിരുന്നു. മരകൊമ്പ് പൊട്ടിയതിനെ തുടർന്ന് വൈദ്യുതി  ഭാഗികമായി നിലച്ചിരുന്നു

 

Post a Comment

0 Comments