Ticker

6/recent/ticker-posts

ഭരതാഞ്ജലി പെർഫോമിംഗ് ആർട്സ് സെന്റർ മുപ്പത്തിയഞ്ചാം വാർഷികാഘോഷം

ഡോക്ടർ ശ്രീ പി വി മധുസൂദനൻ മാസ്റ്ററുടെ നേതൃത്വത്തിലുള്ള കൊയിലാണ്ടിയിലെ പ്രശസ്ത നൃത്ത വിദ്യാലയമായ ഭരതാഞ്ജലി പെർഫോമിംഗ് ആർട്സ് സെന്റർ 35 ആം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ കൊയിലാണ്ടി ടൗൺ ഹാളിൽ നടന്നു.                    
ഭാരതാഞ്‌ജലിയിലെ ഗായകസംഘത്തിന്റെ പ്രാർത്ഥനയോടെ പരിപാടിക്ക് തുടക്കം കുറിച്ചു.ശ്രീമതി.  പത്മാവതി( ഭരതാഞ്ജലി ട്രസ്റ്റ് അക്കാദമിക് കോഡിനേറ്റർ) ദീപ പ്രോജ്വലനം നടത്തി.
ശ്രീ 
 രാജു മാസ്റ്റർ അധ്യക്ഷനായ ചടങ്ങിൽ ഗായകൻശ്രീ വി. ടി. മുരളി ഉദ്ഘാടന കർമ്മം നിർവഹിച്ചു. സാധാരണ ക്കാരായവർക്ക്‌ നൃത്തരംഗത്ത് ഏറെ മുൻനിരയിൽ എത്തിയിട്ടും അവസരങ്ങൾ ലഭിക്കാത്ത ഒരു സങ്കടകരമായ കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത് എന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽപറഞ്ഞു. അതേസമയം സിനിമനടി ആണെങ്കിൽ അവരുടെ നൃത്തം കാണാൻ ടിക്കറ്റ് കിട്ടാൻ തിക്കും തിരക്കും കൂടുന്ന ഒരു കാഴ്ചയാണ് നാം കാണുന്നത്. ഇത് മാറണം എന്ന് അദ്ദേഹം പറഞ്ഞു.
 മുഖ്യാതിഥിയായി ഗാനരചയിതാവ് ശ്രീ രമേശ് കാവിൽ സംസാരിച്ചു. മധു മാസ്റ്ററുടെ കലയോടുള്ള അർപ്പണ മനോഭാവത്തെ കുറിച്ച് അദ്ദേഹം പറഞ്ഞു..തുടർന്ന് വിവിധ തുറകളിൽ പ്രവർത്തിക്കുന്ന പ്രശസ്തരായ കലാകാരന്മാർക്കും അവിടെ പഠിക്കുന്ന കുട്ടികളിൽ പഠനത്തിലും കലാരംഗത്തും ഉയർന്ന സ്ഥാനം നേടിയവരെയും ആദരിച്ചു. ശ്രീ കലാമണ്ഡലം പ്രേം കുമാർ,ശ്രീ കിഷോർ മാധവൻ, ശ്രീ പ്രശാന്ത് ചില്ല, ശ്രീമതി ഷൈമ. പി. വി. ഹരീഷ് കൊരയങ്ങാട് എന്നിവരെയും ആദരിച്ചു..
 ശ്രീ കാവുംവട്ടം വാസുദേവൻ മാസ്റ്റർ,കലാമണ്ഡലം പ്രേംകുമാർ,ശ്രീ പ്രശാന്ത് ചില്ല, ശ്രീമതി ഷൈമ പി വി, എന്നിവർ ആശംസ അറിയിച്ചു  സംസാരിച്ചു. ഡോക്ടർ ശ്രീ മധുസൂദനൻ മാസ്റ്റർ ഭരതാഞ്ജലിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും കുട്ടികളുടെ നേട്ടങ്ങളെ കുറിച്ചും സംസാരിച്ചു.
 ഭരതാഞ്ജലിയിലെ വിവിധ ബാച്ചുകളിൽ പഠിക്കുന്ന വിദ്യാർത്ഥിനികളും വീട്ടമ്മമാരും ഒരുക്കിയ നൃത്തവിരുന്ന് ഏറെ ആകർഷണീയമായിരുന്നു. നൂറുകണക്കിന് ആളുകൾ ആണ് പരിപാടി കാണാനും ആസ്വദിക്കാനും ടൗൺഹാളിൽ തിങ്ങിനിറഞ്ഞത്.
 എംസി മോഹനൻ ( പ്രസിഡണ്ട്,ഭരതാഞ്ജലി) സ്വാഗതവും മനോജ് കുടത്തിൽ ( സെക്രട്ടറി, ഭരതാഞ്ജലി) നന്ദിയും പറഞ്ഞു.

Post a Comment

0 Comments