Ticker

6/recent/ticker-posts

തിക്കൊടി പഞ്ചായത്ത് ബസാറിലെ വള്ളക്കെട്ട് : പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ വാഗാഡ് കമ്പനിയുടെ ലോറി തടഞ്ഞു.


തിക്കോടി പഞ്ചായത്ത് ബസാറിലെ വെള്ളക്കെട്ടിന് പരിഹാരമുണ്ടാക്കാൻ വഗാഡ് കമ്പനിയുടെ വാഹനങ്ങൾ തിക്കോടി പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ തടഞ്ഞു.
ഇന്ന് വൈകിട്ട് 5 മണിയോടെയാണ് സംഭവം
തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്, വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി എന്നിവരുടെ നേതൃത്വത്തിലാണ് തിക്കോടി പഞ്ചായത്ത് ബസാറിൽ അടിപ്പാതയ്ക്ക് മുന്നിൽ വാഗാർഡ് കമ്പനിയുടെ വാഹനം തടഞ്ഞത്. ഇവിടെ ബീച്ചിലേക്ക് പോകുന്ന ഭാഗമാണ് വെള്ളക്കെട്ടിനെ തുടർന്ന് കാൽനടയാത്രയും ഗതാഗതവും തടസ്സപ്പെട്ടത് 
 .തുടർന്ന് വാഗാഡ് കമ്പനി പ്രതിനിധിയുമായി നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാവിലെ 10 മണിയോടെഗതാഗത യോഗ്യമാക്കാം എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിച്ചതായി പ്രസിഡൻ്റ് ജമീല സമദ് സ്പോട്ട് കേരള ന്യൂസിനോട് പറഞ്ഞു.

Post a Comment

0 Comments