Ticker

6/recent/ticker-posts

തളിക്കുളം കൊപ്രക്കളത്തിന്.സമീപം ദേശീയ പാതയിലെ റോഡ് നിർമ്മാണത്തിനായുള്ള സാമഗ്രികളിലിടിച്ച് കാർ തലകീഴായി മറിഞ്ഞ് നാലുപേർക്ക് പരിക്ക്

 


നാട്ടിക: തളിക്കുളം കൊപ്രക്കളത്തിന്.സമീപം ദേശീയ പാതയിലെ റോഡ് നിർമ്മാണത്തിനായുള്ള സാമഗ്രികളിലിടിച്ച് കാർ തലകീഴായി മറിഞ്ഞ് നാലുപേർക്ക് പരിക്ക്. ഇന്നലെ രാത്രി 11 മണിയോട് കൂടി ആയിരുന്നു അപകടം ഉണ്ടായത്. തൃപ്രയാർ ഭാഗത്ത് നിന്ന് വന്നിരുന്ന കാർ ആയിരുന്നു അപകടത്തിൽ പെട്ടത്. അഞ്ചങ്ങാടി കടപ്പുറം സ്വദേശികളായ ഷക്കീർ (26), മുഹമ്മദ് ജാസിം (22), ഹാഷിം (24) തളിക്കുളം സ്വദേശി ഫർഹാൻ (22) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Post a Comment

0 Comments