Ticker

6/recent/ticker-posts

ഒറ്റയാൾ കൂട്ടം കഥാസമാഹാരം പ്രകാശനം ചെയ്തു


ഷാജീവ് നാരായണൻ ന്റെ ഒറ്റയാൾ കൂട്ടം കഥാസമാഹാരം പ്രകാശനം ചെയ്തു.ടൗൺഹാളിൽ വെച്ചു നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽകൊയിലാണ്ടി മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി സുധ കിഴക്കെപാട്ട് അധ്യക്ഷയായി.കഥാകൃത്ത് ശ്രീ സുഭാഷ് ചന്ദ്രൻ നിരൂപകനും എഴുത്തുകാരനുമായ സജയ് കെ വി യ്ക്കു നൽകിക്കൊണ്ട് പ്രകാശന കർമ്മം നിർവഹിച്ചു.
ശ്രീ. മധു കിഴക്കയിൽ പുസ്തക പരിചയം നടത്തി.. ഗ്രാമീണത തുടിക്കുന്ന കഥകളും നാം കണ്ടുവരുന്ന കഥാപാത്രങ്ങളും ആണ് ഷാജീവിന്റെ രചനയിൽ ഉള്ളത്.
മുനിസിപ്പാലിറ്റി വൈസ് ചെയർ പേഴ്സൺ അഡ്വ.ശ്രീ കെ. സത്യൻ, ശ്രീ സുനിൽകുമാർ പൊറ്റെക്കാ ട്ട് (എഡിറ്റർ, ക്യുനിഫോം പബ്ലിക്കേഷൻസ് ), ശ്രീ മോഹനൻ നടുവത്തുർ, ഡോ. ശ്രീ വി. വിനോദ്, ശ്രീ അനിൽകുമാർ, ശ്രീ, വി. വിശ്വനാഥൻ, ശ്രീ, സി. കെ. ബാലകൃഷ്ണൻ, ശ്രീ സജീവ് കുമാർ ( പ്രസ്സ് ക്ലബ്‌ ), ശ്രീ രാജൻ നടുവത്തുർ, ശ്രീ സജീവ് കീഴരിയൂർ, ശ്രീ രഞ്ജിത്ത് സി.എം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു...
ഷാജീവ് കൂടെ നിന്നവരെല്ലാം ഓർത്തു കൊണ്ടു മറുമൊഴി നടത്തി.
ശ്രീ രാമചന്ദ്രൻ നീലാംബരി സ്വാഗതവും ശ്രീ ഹരിനാരായണൻ നന്ദിയും പറഞ്ഞു.


Post a Comment

0 Comments