Ticker

6/recent/ticker-posts

മരം പൊട്ടി വീണ് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു


കൊയിലാണ്ടി: മരം പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെ 9 മണിയോടെ കൂടിയാണ് കൊയിലാണ്ടി കൊല്ലംചിറക്ക്  സമീപം  ഫോറോ ക്ലോക്ക് ഹോട്ടലിനു മുൻപിൽ മരത്തിൻറെ കൊമ്പാണ് പൊട്ടി റോഡിലേക്ക് വീണത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്ന് അഗ്നിരക്ഷാസേന എത്തുകയും FRO ബബീഷ് പി എം മരത്തിൻറെ മുകളിൽ കയറുകയും സേനാംഗങ്ങളുടെ സഹായത്തോടുകൂടി മരക്കൊമ്പ് മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു. ഗ്രേഡ് എ എസ് ടി ഓ മജീദ് എമ്മിനെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഇർഷാദ് പികെ,നിധി പ്രസാദ് ഇഎം,ബബീഷ് പി എം ,റഷീദ് കെ പി,ഹോം ഗാർഡ് പ്രദീപ് എന്നിവർ മരം മുറിക്കുന്നതിൽ  ഏർപ്പെട്ടു.

Post a Comment

0 Comments