Ticker

6/recent/ticker-posts

പയ്യോളി ടൗണിൽ സ്കൂട്ടറിൽ ഭർത്താവിനൊപ്പം സഞ്ചരിച്ച യുവതി ലോറിക്കടിയിൽപ്പെട്ട് മരണപ്പെട്ടു.

പയ്യോളി: ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതി ലോറിക്കടിയിൽപ്പെട്ട് മരണപെ
ട്ടു. മണിയൂർ കരുവഞ്ചേരി തോട്ടത്തിൽ സെറീന (38) ആണ് മരിച്ചത്  ഭർത്താവ് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.   പയ്യോളി മുൻസിഫ് മജിസ്ട്രേറ്റ് കോടതിക്ക് സമീപം ഇന്ന് വൈകീട്ട് 5 മണിയോടെയാണ് സംഭവം.
 ചരക്ക് ലോറി  സ്കൂട്ടറിൽ നിന്നും റോഡിലേക്ക് വീണ യുവതിയുടെ ശരീരത്തിലൂടെ  കയറിയിറങ്ങിയതായി യാത്രക്കാർ പറഞ്ഞു.   പയ്യോളി പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
ഭർത്താവ് ടി കെ ബഷീർ
മക്കൾ: മുബഷിർ ( ഖത്തർ),മിർഷാദ് (റഹ്മാനിയ കോളേജ് വിദ്യാർത്ഥി)
പിതാവ് :കക്കുഴി പറമ്പത്ത് മൊയ്തീൻ
മാതാവ്:കദീജ മുടപ്പിലാവിൽ

Post a Comment

0 Comments