Ticker

6/recent/ticker-posts

ക്ഷേമപെൻഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, സീനിയർ സിറ്റിസൺ ഫോറം

 


ഉള്ള്യേരി :  .ഉള്ള്യേരി പെൻഷൻ ഭവനിൽ ചേർന്ന ജില്ലാ കമ്മിറ്റി വിപുലമായ പരിപാടികൾ മുന്നോട്ട് വെക്കുകയും, വിശദമായ ചർച്ചകൾ ക്ക് വിധേയമാക്കുകയും ചെയ്തു.ക്ഷേമപെൻഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക,സർക്കാർ രുപീകരിക്കന്ന വയോജന കൗൺസിലിൽ സീനിയർ സിറ്റിസൺ ഫോറം അംഗങ്ങളെ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങളും മുന്നോട്ട് വെച്ചു.ഇ.കെ അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.സോമൻ ചാലിൽ റിപ്പോർട്ട് അവതരിപ്പിച്ചു.കെ.പി.വിജയ,സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് ബാലൻ കുറുപ്പ്,മുൻ സംസ്ഥാന സെക്രട്ടറി പൂതേരി ദാമോദരൻ നായർ,കെ.കെ.ഗോവിന്ദൻ,കുട്ടി മാസ്റ്റർ,ആർ.പി.രവീന്ദ്രൻ, ഇബ്രാഹിം തിക്കോടി,രാജപ്പൻ എസ്.നായർ,പൊന്നാറത്ത് ബാലൻ മാസ്റ്റർ,ടി.കെ.ബാലൻ,ഒ.കുഞ്ഞിരാമൻ,സി.അഹമ്മദ് കുട്ടി മാസ്റ്റർ,ഒ.രാധാകൃഷ്ണൻ,യു.പി.കുഞ്ഞികൃഷ്ണൻ,ടി.ഇ.കൃഷ്ണൻ,ബാലൻ കോട്ടട,വി.ശിവദാസൻ, ചന്ദ്രൻ കരിപ്പാലി,ടി.എം.അഹമ്മദ്,എം.കുട്ടികൃഷ്ണൻ മാസ്റ്റർ, ഗിരിജാ ഭായ്, ഭാസ്ക്കരൻ നംബ്യാർ എന്നിവർ  പങ്കെടുത്തു.

Post a Comment

0 Comments