Ticker

6/recent/ticker-posts

രാജ്യത്ത് ലോക്സഭ തിരഞ്ഞെടുപ്പിന്റ അഞ്ചാം ഘട്ട വോട്ടെടുപ്പ് തുടങ്ങി



ന്യൂഡൽഹി രാജ്യത്ത് ലോക്സഭ തിരഞ്ഞെടുപ്പിന്റ അഞ്ചാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായുള്ള 49 ലോക്‌സഭാ മണ്ഡലങ്ങളിലാണ് പോളിംഗ്. ഉത്തർപ്രദേശിലെ 14  മഹാരാഷ്ട്രയിലെ 13 പശ്ചിമ ബംഗാളിലെ ഏഴ്  ഒഡീഷയിലും ബിഹാറിലും അഞ്ച് ഝാർഖണ്ഡിലെ മൂന്ന്, ജമ്മു കശ്മീരിലെയും ലഡാക്കിലെയും ഓരോ സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കും.

94,732 പോളിംഗ് സ്റ്റേഷനുകളിലായി 9,47,000 പോളിംഗ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ച് വൈകുന്നേരം 6 മണിക്ക് അവസാനിക്കും. ഒഡിഷയിലെ 35 നിയമസഭാ മണ്ഡലങ്ങളിലേക്കും ഈ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും. അതേസമയം ആറ്,ഏഴ് ഘട്ട വോട്ടെടുപ്പിലേക്കുള്ള പ്രചാരണം ഊര്‍ജിതമായി പുരോഗമിക്കുന്നു. 
 

Post a Comment

0 Comments