Ticker

6/recent/ticker-posts

ശ്രീവാസുദേവാശ്രമം ഹൈസ്കൂളിലെ പൂർവ്വാദ്ധ്യാപക - പൂർവ്വ വിദ്യാർത്ഥി സംഗമം

ശ്രീവാസുദേവാശ്രമം ഹൈസ്കൂളിലെ പൂർവ്വാദ്ധ്യാപക - പൂർവ്വ വിദ്യാർത്ഥി സംഗമം പ്രശസ്ത ഗാനരചയിതാവ് നിധീഷ് നടേരി ഉദ്ഘാടനം ചെയ്തു.
ഏഴാംതരം കഴിയുന്ന തോടെ പഠനവും നിന്നു പോകുന്ന ഏറെപ്പേരുടെ സങ്കടങ്ങൾക്ക് പരിഹാരമായി , ക്രാന്തദർശിയായിരുന്ന ഡോ:എൻ.കെ. കൃഷ്ണൻ , അവിഭക്ത തുറയൂർ പഞ്ചായത്തിലെ ആദ്യത്തെ ഹൈ സ്കൂൾ കീഴരിയൂർ വില്ലേജിലെ അർജ്ജുനൻ കുന്നിലുള്ള വിവേകാനന്ദ ഹാളിൽ, എട്ടാം ക്ലാസിലേക്കുളള 124 വിദ്യാർത്ഥികളുമായി തുടക്കമിട്ടു. ഇന്ന് ശ്രീവാസുദേവാശ്രമം ഹൈസ്കൂൾ അറുപതാം വാർഷികം ആഘോഷിക്കുകയാണ്. ഇന്ന് കാലത്തു മുതൽ നടന്ന പൂർവ്വാദ്ധ്യാപക-പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ ഗ്രാമ പഞ്ചായത്തംഗം അമൽസരാഗ അദ്ധ്യക്ഷയായി. പൂർവ്വാദ്ധ്യാപകരായ രോഹിണി ടീച്ചർ, അശോകൻ മാസ്റ്റർ, ദാമോദരൻ മാസ്റ്റർ, കവിത ബാലകൃഷ്ണൻ മാസ്റ്റർ, രാമദാസൻ മാസ്റ്റർ, ബാലൻ മാസ്റ്റർ, പേരാറ്റിൽ ബാലകൃഷ്ണൻ മാസ്റ്റർ, പാലക്കാട് പ്രേം രാജ് മാസ്റ്റർ, തുളസി ടീച്ചർ, ആശാലത ടീച്ചർ, ശ്രീജ ടീച്ചർ, സുധ ടീച്ചർ, ജ്വാല ടീച്ചർ ജമീല ടീച്ചർ എന്നിവരും , പൂർവ്വ വിദ്യാർത്ഥികളായ സി. ഹരീന്ദ്രൻ മാസ്റ്റർ, പി.ഭാസ്കരൻ മാസ്റ്റർ, കുന്നം കണ്ടി ദാമോദരൻ, ഒ.കെ. കുമാരൻ ,കെ.ടി. ശ്രീകുമാർ , കെ.ടി.രാഘവൻ, പി.എം. വിജയൻ, എൻ.കെ.സായ് പ്രകാശ്, സി.രാധാകൃഷ്ണൻ ,എം.സുരേഷ്, കെ.പി.ഭാസ്കരൻ , ചന്ദ്രൻ കണ്ണോത്ത് എന്നിവരും സംസാരിച്ചു. സിവിൽ സർവ്വീസ് പരീക്ഷാ വിജയി ഏ .കെ ശാരിക യെ ചടങ്ങിൽ ആദരിച്ചു. പ്രധാനാദ്ധ്യാപിക പി. ഗീത സ്വാഗതവും മദർ പി ടി എ അദ്ധ്യക്ഷ റീത്ത ബിജുകുമാർ നന്ദിയും പറഞ്ഞു.

Post a Comment

0 Comments