Ticker

6/recent/ticker-posts

വ​രാ​പ്പു​ഴ​യി​ൽ യുവാവിനെയും നാ​ല് വ​യ​സു​ള്ള മ​ക​നെ​യും വാടകവീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

എ​റ​ണാ​കു​ളം വ​രാ​പ്പു​ഴ​യി​ൽ യുവാവിനെയും നാ​ല് വ​യ​സു​ള്ള മ​ക​നെ​യും വാടകവീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ണ്ണം​തു​രു​ത്തി​ൽ സി​പി ക​ലു​ങ്കി​നു സ​മീ​പം വാടകയ്ക്കു താമസിക്കുന്ന മ​ല​പ്പു​റം വ​ളാ​ഞ്ചേ​രി സ്വ​ദേ​ശി ഷെ​രീ​ഫ് (45), മ​കൻ ഷി​ഫാ​ഫ് ​എന്നി​വ​രാ​ണ് മ​രി​ച്ച​ത്. മ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഷെ​രീ​ഫ് ജീ​വ​നൊ​ടു​ക്കി​യെന്നാണ് പ്രാഥമിക നി​ഗമനം. ഭാ​ര്യ​യു​മാ​യി​ട്ടു​ള്ള വാ​ക്ക് ത​ർ​ക്ക​മാ​ണ് കൃത്യത്തിന് പിന്നിലെന്നാണ് വിവരം.

വ​രാ​പ്പു​ഴ പോ​ലീ​സ് എ​ത്തി​യാ​ണ് വീ​ടി​ന്‍റെ വാ​തി​ൽ തു​റ​ന്ന​ത്. ഒരുമാസം ആവുന്നതേയുള്ളൂ കുടുംബം ഇവിടെ താമസത്തിനെത്തിയിട്ട്. വ​രാ​പ്പു​ഴ പോ​ലീ​സും ഫോ​റ​ൻ​സി​ക് സം​ഘ​വും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹം ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ളജി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും.

Post a Comment

0 Comments