Ticker

6/recent/ticker-posts

കാലവർഷം മുന്നൊരുക്കം - നഗരസഭാ തല ദുരന്ത നിവാരണ സമിതി രൂപീകരിച്ചു.




പയ്യോളി : കാലവർഷ മുന്നൊരുക്കത്തിൻ്റെ ഭാഗമായി നഗരസഭ തല ദുരന്ത നിവാരണ സമിതി രൂപീകരിച്ചു . നഗരസഭ ചെയർമാൻ വി.കെ. അബ്ദുറഹിമാൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. വിവിധ വകുപ്പുകൾ നടത്തേണ്ട പ്രവർത്തനങ്ങൾ നഗരസഭാ തലത്തിൽ ഏകോപിപ്പിക്കും. നഗരസഭയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തി ക്കും. അടിയന്തിര ഘട്ടങ്ങളിൽ ഇടപെടാൻ എമർജൻസി റെസ്പോൺസ് ടീം സജ്ജമാക്കും. അപകടകരമായ മരങ്ങൾ കണ്ടെത്തി മുറിച്ച് മാറ്റും. ദുരിതാശ്വാസ ക്യാമ്പുകളയി പ്രവർത്തിക്കുന്ന സ്കൂളുകളിലെ സൗകര്യങ്ങൾ ഉറപ്പുവരുത്തും. ആമ്പുലൻസ് സേവനം ഉറപ്പുവരുത്തും. പരിശീലനം ലഭിച്ച വളണ്ടിയർമാരുടെ സേവനം ഉറപ്പുവരുത്തും. റവന്യു,പോലീസ്, കെ എസ് ഇ ബി , ഫയർ ഫോഴ്സ്, ആരോഗ്യം, ഫിഷറീസ് , മൃഗസംരക്ഷണം കൃഷിവകുപ്പ്, സാമൂഹ്യ ക്ഷേമം, ഇറിഗേഷൻ, സിവിൽ സപ്ലൈസ് , വിദ്യാഭ്യാസം, നഗരസഭ ആരോഗ്യ-എഞ്ചിനിയറിംഗ് വിഭാഗം ഉദ്യോഗസ്ഥർ ദുരന്ത നിവാരണ സമിതിയുടെ ഭാഗമായി പ്രവർത്തിക്കും. കൗൺസിലർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ,വളണ്ടിയർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു
നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ അഷ്റഫ് കോട്ടക്കൽ, പി.എം. ഹരിദാസൻ , ഷെജ്മിന അസ്സയിനാർ , പി.എം. റിയാസ് , കൗൺസിലർമാരായ കാര്യാട്ട് ഗോപാലൻ , കെ.സി. ബാബുരാജ്, കെ.ടി. വിനോദ്, എ.പി. റസാഖ്, ഷഹ് നാസ് സി.പി രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സബീഷ് കുന്നങ്ങോത്ത്, എൻ.സി. മുസ്തഫ, കെ. ശശി മാസ്റ്റർ, ഗിരീഷ് കുമാർ, എ.പി. കുഞ്ഞബ്ദുള്ള ,ബൈജു.എ കെ എന്നിവർ സംസാരിച്ചു. ദുരന്ത നിവാരണ പ്ലാൻ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ടി.പി. പ്രജീഷ് കുമാർ അവതരിപ്പിച്ചു.
നഗരസഭ സെക്രട്ടറി വിജില എം സ്വാഗതവും വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളി വളപ്പിൽ നന്ദിയും പറഞ്ഞു.

                     

Post a Comment

0 Comments