Ticker

6/recent/ticker-posts

മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു.



പേരാമ്പ്ര : കായണ്ണ മരുതേരി കനാൽ റോഡിലാണ് വലിയ മരം വീണ് ഗതാഗതം  തടസപ്പെട്ടത്. മഴയിലും കാറ്റിലും കടപുഴകി റോഡിന് കുറുകെ വീണ പൂമരം വിവരമറിയിച്ചതിനെ തുടർന്ന് പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിൽ നിന്നും സിനിയർ ഫയർ & റസ്ക്യു ഓഫീസർ കെ. ബൈജുവിൻ്റെ നേത്രത്വത്തിൽ സ്ഥലത്തെത്തിയ സേനാഗംങ്ങളും നാട്ടുകാരും ചേർന്ന് മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. ഫയർ &  റസ്ക്യു ഓഫീസർമാരായ കെ.ശ്രീകാന്ത് എൻ.എം ലതീഷ്, കെ.എൻ രതീഷ്,എം. മനോജ്, അജേഷ് , ഹോംഗാർഡ് ബാബു എന്നിവർ പങ്കാളികളായ്.

Post a Comment

0 Comments