Ticker

6/recent/ticker-posts

ഹെൽത്ത് സൂപ്പർവൈസർക്ക് യാത്രയയപ്പ് നൽകി.


പയ്യോളി നഗരസഭയിൽ നിന്നും മെയ്‌ 31ന് റിട്ടയർ ചെയ്യുന്ന ഹെൽത്ത് സൂപ്പർവൈസർ ചന്ദ്രനെ നഗരസഭ ഹരിത ഓഡിറ്റ് ടീം അംഗങ്ങൾ യാത്രയയപ്പ് നൽകി. നഗരസഭ ചെയർമാൻ വി കെ അബ്ദുറഹിമാൻ ഉപഹാര സമർപ്പണം നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം ഹരിദാസൻ പൊന്നാട അണിയിച്ചു. വൈസ് ചെയർപേഴ്സൺ പദ്മശ്രീ മുഖ്യ പ്രഭാഷണം നടത്തി. പി എം അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു. കൗൺസിലർ എ പി റസാഖ്‌, കെ ടി സത്യൻ, കെ ജയകൃഷ്ണൻ, കെ എം ഷമീർ, ബാബു കിളരിയിൽ, എ കെ മുകുന്ദൻ, സി സി ബബിത്ത്, നടുക്കുടി പദ്മനാഭൻ, സെർവീസിൽ നിന്നും പിരിയുന്ന ചന്ദ്രൻ സാർ സംസാരിച്ചു.

Post a Comment

0 Comments