Ticker

6/recent/ticker-posts

വിങ്ങിപ്പൊട്ടി സഹപാഠികളും നാട്ടുകാരും മുഹമ്മദ് സിയാന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി


തിക്കോടി:വിങ്ങിപ്പൊട്ടി സഹപാഠികളും നാട്ടുകാരും മുഹമ്മദ് സിയാന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
  സ്കൂൾ തുറക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് മുഹമ്മദ് സിയാൻ്റെ പെട്ടന്നുള്ളമരണവാർത്തയെത്തിയത്. ഏറെ മിടുക്കനായ സിയാൻ സഹപാഠികൾക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു. കടൽ തീരത്തെ വീട്ട് മുറ്റത്ത് പൊതുദർശനത്തിന് വെച്ച മൃതദേഹം അവനാസമായി ഒന്നു കാണാൻ വിദ്യാർത്ഥികളും അദ്ധ്യാപകരും എത്തി. നിറ കണ്ണുകളോടെ അവർ കൂട്ടുകാരന്  അന്തിമോപചാരമർപ്പിച്ചു. നാടിൻ്റെ നാനാഭാഗത്ത് നിന്നും നിരവധി ആളുകൾ അവസാന നോക്ക് കാണാൻ വീട്ട് പറമ്പിൽ തടിച്ച് കൂടിയിരുന്നു. വിവിധ സാംസകാരിക രാഷ്ട്രീയ പാർട്ടി നേതാക്കളും വീട് സന്ദർശിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് കോടിക്കൽ ജുമുഅത്ത് പള്ളിയിൽ നടന്ന മയ്യിത്ത്നിസകാരത്തിന് ശേഷം മറവ് ചെയ്തു.
എസ്ഡിപിഐ കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട്  കോടിക്കൽ പള്ളിവാതിൽക്കൽ മുത്താച്ചിക്കണ്ടി സക്കറിയയുടെ മകനായ മുഹമ്മദ് സിയാൻ  (12) ശനിയാഴ്ചയാണ്  മരണപെട്ടത്
 വയറ് വേദനയെ തുടർന്ന് രാവിലെ
 മുക്കം കെ.എം.സി.ടി. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
പുറക്കാട് വിദ്യാസദനം മോഡൽസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു സിയാൻ

Post a Comment

0 Comments