Ticker

6/recent/ticker-posts

യാത്രയയപ്പ് സമ്മേളനവും പഠനക്ലാസും സംഘടിപ്പിച്ചു

.

പയ്യോളി: മേലടി ഉപജില്ല കെ.പി.പി.എച്ച് എ യുടെ ആഭിമുഖ്യത്തിൽ സേവനത്തിൽ നിന്നും വിരമിക്കുന്ന പ്രധാനധ്യാപകർക്കുള്ള യാത്രയയപ്പും പുതിയതായി പ്രഥമാധ്യാപകരായി നിയമിക്കപ്പെട്ട അധ്യാപകർക്കുള്ള പഠന ക്ലാസും നടത്തി. കെ.പി.പി എച്ച് എ പഠന ഗവേഷണ കേന്ദ്രം ഡയരക്ടർ ശ്രീ. ശ്രീധരൻ ചോമ്പാല ഉൽഘാടനം ചെയ്തു. ശ്രീ. പി. വേണുഗോപാലൻ മാസ്റ്റർ പഠന ക്ലാസിന് നേതൃത്വം നൽകി. സി. എച്ച് രാമചന്ദ്രൻ മാസ്റ്റർ ,എം. രാജൻ മാസ്റ്റർ,
പി.അനിൽകുമാർ മാസ്റ്റർ, ശ്രീജ പാലോളി , പുഷ്പ പി.കെ, ബിന്ദു പി.കെ തുടങ്ങിയവർ സംസാരിച്ചു. സവിത ടീച്ചറുടെ  അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പി.ജി. രാജീവ് സ്വാഗതവും സിന്ധു ടീച്ചർ നന്ദിയും പറഞ്ഞു. മുഖ്യാതിഥി ശ്രീധരൻ ചോമ്പാലയെ ഗംഗാധരൻ മാസ്റ്റർ ആദരിച്ചു.

Post a Comment

0 Comments