Ticker

6/recent/ticker-posts

ബാലജനത പഠനക്യാമ്പ് സംഘടിപ്പിച്ചു

 .

 

കൊയിലാണ്ടി നിയോജകമ മണ്ഡലം ബാലജനതയുടെ അവധിക്കാല പഠനക്യാമ്പ് പ്രശസ്ത ഗാനരചയിതാവും പിന്നണി ഗായകനുമായ അജയ് ഗോപാൽ ഉദ്ഘാടനം ചെയ്തു. കളിയരങ്ങ് എന്ന പേരിൽ നടന്ന ഉദ്ഘാടന ചടങ്ങിന് രാമചന്ദ്രൻ കുയ്യണ്ടി അദ്ധ്യക്ഷത വഹിച്ചു. ആർ.ജെ.ഡി ജില്ലാ പ്രസിഡണ്ട് എം.കെ ഭാസ്കരൻ, സലീംമടവൂർ,എം.പി ശിവാനന്ദൻ, ഇ.കെ സജിത്ത്കുമാർ,ദിയബിജു, രജീഷ് മാണിക്കോത്ത്, പ്രേംഭാസിൻ,എം. കെ.പ്രേമൻ, എം.പി അജിത, കിരൺജിത്ത്, രാജൻ കൊളാവിപ്പാലം, സുരേഷ് മേലേപ്പുറത്ത്, കബീർ സലാല, പുനത്തിൽ ഗോപാലൻ,  അവിനാഷ് ചേമഞ്ചേരി എന്നിവർ സംസാരിച്ചു.

         കളിയരങ്ങ് ക്യാമ്പിന് നാടകപ്രവർത്തകരായ ഹരിലാൽ ബത്തേരി, ഷിഗിൽ ഗൗരി നാടൻപാട്ട് കലാകാരൻ മജീഷ് കാരയാട് എന്നിവർ നേതൃത്വം നൽകി. മുകുന്ദൻ മാസ്റ്റർ കോഡിനേറ്ററായി രൂപീകരിച്ച ബാലജനത മണ്ഡലം കമ്മിറ്റി ഭാരവാഹികളായി യദുകൃഷ്ണ സി.പി (പ്രസിഡണ്ട്), സ്വാഗത് പി.വി (സെക്രട്ടറി) ദേവിക (വൈ. പ്രസിഡണ്ട്) അർണവ് ആരോൺ (ജോ:സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

Post a Comment

0 Comments