Ticker

6/recent/ticker-posts

അരങ്ങ് 2024 കൊയിലാണ്ടി ക്ലസ്റ്റർ കുടുംബശ്രീ കലോത്സവം നാളെ ആരംഭിക്കും

പയ്യോളി :ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മയായ കുടുംബശ്രീ പ്രസ്ഥാനം ഇരുപത്തിയാറാം വർഷം പൂർത്തിയാക്കുന്ന വേളയിൽ പുതിയ കാലഘട്ടത്തിന് അനുസൃതമായും അയൽക്കൂട്ടങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ചും നൂതന പ്രവർത്തനങ്ങൾ ശാസ്ത്രീയമായ രീതിയിൽ രൂപകൽപ്പന ചെയ്യുന്ന പ്രക്രിയായിലാണ് കുടുംബശ്രീ. ആധുനിക കാലത്ത് ഓരോ വ്യക്തിയുടെയും മാനസികാരോഗ്യം സൃഷ്ടിക്കുക എന്നത് പ്രധാനപ്പെട്ട ഒന്നാണ്.

ഈ സാഹചര്യത്തിലാണ് കുടുംബശ്രീ അംഗങ്ങളുടെയും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെയും മാനസികാരോഗ്യം ഉറപ്പുവരുത്തുന്നതിനും, അവരുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും വേണ്ടി സർഗോത്സവം അരങ്ങ് 2024 എന്ന  പേരിൽ 3.17 ലക്ഷം അയൽക്കൂട്ടങ്ങളിലെ 46 ലക്ഷം സ്ത്രീകളുടെയും  ഓക്സിലറി അംഗങ്ങളുടെയും ഉൾപ്പെടുത്തിക്കൊണ്ട് വിപുലമായ കലാ മത്സരങ്ങൾ സംഘടിപ്പിക്കുകയാണ്. സാമ്പത്തിക സാമൂഹിക ശാക്തീകരണത്തിന് ഉതകുന്ന പ്രവർത്തനങ്ങൾ കുടുംബശ്രീ താഴെത്തലം മുതൽ നടത്തിവരുന്നു. സ്ത്രീകളുടെ വ്യക്തിത്വവളർച്ചയിലും സാമൂഹ്യ പങ്കാളിത്തം ഗണ്യമായി വർദ്ധിപ്പിക്കുന്നതിലും വികസനം ഉറപ്പാക്കുന്നതിലും കലാപരവും കായികവുമായ വികസനം അനിവാര്യമാണ് ഈ ലക്ഷ്യപ്രാപ്തിക്കായി അരങ്ങ് എന്ന പേരിൽ സംസ്ഥാനമിഷൻ മത്സരങ്ങൾ നടത്തി വരാറുണ്ട്. 2024 അരങ്ങ് സർഗോത്സവം കൊയിലാണ്ടി ക്ലസ്റ്റർ തലം മെയ് 27,28, 29 തിയ്യതികളിൽ ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ വച്ച് സംഘടിപ്പിക്കുകയാണ്. കൊയിലാണ്ടി ക്ലസ്റ്റർ തല മത്സരത്തിൽ പന്തലായനി, മേലടി,പേരാമ്പ്ര ബ്ലോക്കുകളിൽ നിന്ന് 19 സി.ഡി.എസുകളിൽ നിന്നായി 49 ഇനങ്ങളിലായി 600 ഓളം മത്സരാർത്ഥികൾ മാറ്റുരക്കും.മെയ് 27ന് നടക്കുന്ന സ്റ്റേജ് ഇതര മത്സരങ്ങളിൽ കഥാരചന, കവിത രചന,ചിത്രരചന, കാർട്ടൂൺ തുടങ്ങി 16 ഇനങ്ങൾ അരങ്ങേറും.തുടർന്ന് മെയ് 28 29 തീയതികളിൽ നാടോടിനൃത്തം,മാപ്പിളപ്പാട്ട്, തിരുവാതിര, നാടകം തുടങ്ങി 33 ഇനങ്ങളിൽ സ്റ്റേജ് മത്സരങ്ങളും നടക്കും ജില്ലാ കലോത്സവം മെയ് 31 ജൂൺ 1 തീയതികളിലും, സംസ്ഥാന കലോത്സവം കാസർകോട്  ജില്ലയിൽ ജൂൺ 7,8, 9 തിയ്യതികളിൽ നടക്കുകയാണ്.പയ്യോളി സി.ഡി.എസ് ചെയർപേഴ്സൺ പി.പി രമ്യ,ജില്ല പ്രോഗ്രാം മാനേജർ ആർ അനഘ,ജില്ല പ്രോഗ്രാം മാനേജർ.ടി.ടി ബിജേഷ്,വി.എസ് റീന എന്നിവർ പങ്കെടുത്തു

Post a Comment

0 Comments