Ticker

6/recent/ticker-posts

റഫയിൽ സുരക്ഷിതമെന്ന് നിശ്ചയിച്ച കേന്ദ്രങ്ങളിലെ തമ്പുകളിൽ ബോംബുവർഷം തുടരുന്നു : 13 സ്ത്രീകളും പെൺകുട്ടികളുമട ക്കം 21 പേർ കൊല്ലപ്പെട്ടു.

ഗസ്സ സിറ്റി: റഫയിൽ സുരക്ഷിതമെന്ന് നിശ്ചയിച്ച കേന്ദ്രങ്ങളിലെ തമ്പുകളിൽ ബോംബുവർഷം തു ടർന്ന് ഇസ്രായേൽ സേന. ഏറ്റവുമൊടുവിലെ ആ ക്രമണത്തിൽ 13 സ്ത്രീകളും പെൺകുട്ടികളുമട ക്കം 21 പേർ കൊല്ലപ്പെട്ടു. മറ്റൊരു ആക്രമണ ത്തിൽ റഫയിലെ താമസ കെട്ടിടം തകർത്തു.

ഇവിടെയടക്കം 15 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. റഫയി ൽ സൈനിക വിന്യാസം ശക്തിപ്പെടുത്തുന്നതി ന്റെ സൂചനയായി കൂടുതൽ ടാങ്കുകൾ എത്തിയ തിനിടെയാണ് നിർത്താതെ കൂട്ടക്കൊല. ഗസ്സയി ലെ ആക്രമണം വർഷം മുഴുവൻ തുടരുമെന്ന് ഇ സ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വിന്റെ രാഷ്ട്രീയ ഉപദേഷ്ടാവ് സാച്ചി ഹനെഗ്ബി വ്യക്തമാക്കിയിട്ടുണ്ട്.

Post a Comment

0 Comments