Ticker

6/recent/ticker-posts

മോദി തീവെട്ടി കൊള്ളക്കാരുടെ ചക്രവർത്തിയെന്ന് - എം എ ബേബി -

പയ്യോളിഇലക്ട്രൽ ബോണ്ട് അഴിമതിക്കഥ പുറത്തുവന്നതോടെ മോദി ചൗക്കീദാർ അല്ല പട്ടാപ്പകൽ തീവെട്ടിക്കൊള്ള നടത്തുന്നവരുടെ ചക്രവർത്തി ആണെന്ന് തെളിഞ്ഞതായി സിപിഐ എം പൊളിറ്റ്ബ്യൂറോ  അംഗം എം എ ബേബി പറഞ്ഞു.ജനങ്ങളുടെ ജീവൻ കൊണ്ട് കളിക്കുന്ന മരുന്നു കമ്പനികളിൽ നിന്ന് ഉൾപ്പെടെ ബോണ്ടിലൂടെ  അഴിമതി പണം വാങ്ങിയ മോദി സർക്കാർ കമ്പനികൾക്കെതിരായ കേസുകൾ തേച്ചുമാറ്റി കളഞ്ഞു. മറ്റ് ഏതെങ്കിലും രാജ്യത്തായിരുന്നു ഇത് നടന്നതെങ്കിൽ അവിടെ ഭരണാധികാരി രാജിവച്ചു പോയേനെ .ഇടതുപക്ഷ ജനാധിപത്യ മുന്നണി തിക്കോടി ലോക്കൽ തെരഞ്ഞെടുപ്പ് റാലിഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സർക്കാർ ഇലക്ടറൽ ബോണ്ട്പ്രഖ്യാപിച്ചപ്പോൾ തന്നെ റിസർവ് ബാങ്കും അന്നത്തെ തെരഞ്ഞെടുപ്പ് കമ്മീഷനും എതിർത്തിരുന്നുകള്ളപ്പണം വെളുപ്പിക്കലാണ് ഇതൊന്നും അപകടകരമാണെന്നും മുന്നോട്ടുപോകരുതെന്നും പറഞ്ഞു.ആശങ്ക ശരിയായിരുന്നെന്ന് തെളിയുകയാണ്ഇന്ത്യയിലെമുഖ്യധാരാ മാധ്യമങ്ങൾ മോദി സർക്കാറിന്റെ അഴിമതിക്കഥ പുറത്തെത്തിക്കുന്നില്ല.  കഴിഞ്ഞ അഞ്ചു വർഷക്കാലം പാർലെമെന്റിൽ ഒരക്ഷരമുരിയാടാത്ത യുഡിഎഫുകാർ വോട്ടെണ്ണി കഴിയുമ്പോൾ കിളക്കാൻ പോകേണ്ടിവരുമെന്ന് എം എ ബേബി പരിഹസിച്ചു. എം കെ പ്രേമൻ അധ്യക്ഷനായി. വടകരപാർലമെന്റ് മണ്ഡലം സെക്രട്ടറി വത്സൻ പനോളി , പ്രേംബാസ്, അഡ്വ. സുനിൽ മോഹൻ , രാമചന്ദ്രൻ കുയ്യണ്ടി, എം പി ഷിബു, ഹരിദേവ് എന്നിവർ സംസാരിച്ചു. ബിജു കളത്തിൽ സ്വാഗതം പറഞ്ഞു.
 

Post a Comment

0 Comments