Ticker

6/recent/ticker-posts

ഒരു വയസ്സുകാരി വെള്ളം നിറച്ച ബക്കറ്റിൽ വീണു മരിച്ചു

കാസർകോട് മഞ്ചേശ്വരം  ഒരു വയസ്സുകാരി വെള്ളം നിറച്ച ബക്കറ്റിൽ വീണു മരിച്ചു കടമ്പ സ്വദേശി ഫാരിസിൻ്റെ മകൾ ഫാത്തിമയാണ് മരിച്ചത് ഇന്നലെ വൈകിട്ടോടെയാണ് സംഭവംനടന്നത്   കുട്ടികൾക്കൊപ്പം കളിക്കാൻപോയ ശേഷം വീട്ടിൽ തിരിച്ചെത്തിയ ഫാത്തിമ വീട്ടിനുള്ളിലേക്ക് കയറി പോവുകയായിരുന്നു ഈ സമയം വീട്ടുകാർ വരാന്തയിൽ സംസാരിച്ചിരിക്കുകയായിരുന്നു അകത്തുപോയ കുട്ടിയെ കാണാത്തതിനെ തുടർന്ന്  നോക്കുമ്പോഴാണ് ബക്കറ്റിൽ തലകീഴായി കിടക്കുന്ന കുഞ്ഞിനെ കാണുന്നത് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വീട്ടുകാർ ഏറ്റുവാങ്ങി മറവു ചെയ്തു സ്വാഭാവിക മരണത്തിന് മഞ്ചേശ്വരം പോലീസ് കേസെടുത്തു

Post a Comment

0 Comments