Ticker

6/recent/ticker-posts

ഫേസ് കോടിക്കൽ കമ്മ്യൂണിറ്റി സെൻറർ ഉദ്ഘാടനവും, സാംസ്കാരിക സദസ്സും




തിക്കോടി : ഫേസ് കോടിക്കൽ കമ്മ്യൂണിറ്റി ഡെവലപ്മെൻറ് സെൻറർ പന്ത്രണ്ടാം വാർഷികം സെപ്റ്റംബർ 27മുതൽ നടക്കും. അതോടനുബന്ധിച്ച് നടന്ന സാംസ്കാരിക സദസ്സ് സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു.  നിസാർ പി .വി അധ്യക്ഷത വഹിച്ചു. ഇബ്രാഹിം തിക്കോടി, കുഞ്ഞബ്ദുള്ള തിക്കോടി, അനസ് ആയടത്തിൽ, റഷീദ ഇസ്ഹാഖ് ജീവ, സഹീറ അഷറഫ്, റഷീദ് കൊളരാട്ടിൽ സബാഹ് തിക്കോടി, നസീർ മന്ദത്ത്, യൂസഫ് ചങ്ങരോത്ത് എന്നിവർ സംസാരിച്ചു.വാർഷിക സമ്മേളനം ഉദ്ഘാടനത്തിൽ കാനത്തിൽ  ജമീല എംഎൽഎ, ഷാഫി പറമ്പിൽ എം.പി,കവി റഫീഖ് അഹമ്മദ് എന്നിവർ സന്നിഹിതരാകും.

Post a Comment

0 Comments