Ticker

6/recent/ticker-posts

മൂരാട് എസിയുടെ അറ്റകുറ്റപ്പണിക്കിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം രണ്ടുപേർക്ക് പരിക്ക്

പയ്യോളി: എസി ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടു പർക്ക് പരിക്ക്. മൂരാട് ടാക്കീസ് റോഡിന് സമീപം പിവിസി  ബഷീറിൻറെ വീട്ടിലാണ് അപകടമുണ്ടായത് വീട്ടുകാരനായ ഫായിസ് കൂടെയുണ്ടായിരുന്ന ജംഷീർ എന്നിവർക്കാണ് പരിക്കേറ്റത് ഇന്നലെ വൈകിട്ടോടായിരുന്നു സംഭവം  ഫായിസിന്റെ വലതു കൈപ്പത്തിക്കും ഇടതു കൈക്കും തള്ള വിരലിനും പരിക്കേറ്റു ജംഷീറിന് പുറത്ത് പരിക്കേറ്റു. ഇരുവരെയും വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എസിയുടെ  അറ്റകുറ്റപ്പണിക്ക് വീട്ടിലെത്തിയ ജോലിക്കാർ ഗ്യാസ് നിറക്കുന്നതിനിടെ ഫോൺ വരികയും  തുടർന്ന് ഗ്യാസ് സിലിണ്ടർ വീട്ടുകാരനായ ഫായിസിന് നൽകുന്നതിന്ടെയാണ് അപകടം ഉണ്ടായത് 

Post a Comment

0 Comments