Ticker

6/recent/ticker-posts

അർജുന്റെ മൃതദേഹം കാർവാർ ആശുപത്രിയിലേക്ക് മാറ്റി ഡിഎൻഎ ഫലം അറിഞ്ഞതിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും


ഷിരൂർ: അർജുന്റെ മൃതദേഹം കാർവാർ ആശുപത്രിയിലേക്ക് മാറ്റി ഡിഎൻഎ ഫലം അറിഞ്ഞതിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും . അതേസമയം ട്രക്ക് കരയിലേക്ക് കയറ്റുന്ന ശ്രമം അവസാനഘട്ടത്തിലാണ് വടം രണ്ടുതവണ പൊട്ടിയതിനാൽ മറ്റു സംവിധാനങ്ങൾ ഒരുക്കാനുള്ള ശ്രമം നടത്തുകയാണ് 

രാവിലെ നടത്തിയ തിരച്ചിൽ ലോഹ ഭാഗങ്ങൾ കണ്ടെത്തിയിരുന്നു വേലിയിറക്ക സമയത്താണ് ലോഹഭാഗങ്ങൾ പുറത്തിച്ചത് അർജുന്റെ ലോറിയായ ഭാരത് ബെൻസിന്റെ ബമ്പറിന്റെ ഭാഗം ഡ്രിഡ്ജിങ്ങിൽ കണ്ടെത്തിയിരുന്നു .
ലോറിയുടെ ക്യാബിൻ തകർന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത് അർജുനെ രക്ഷിക്കാൻ ആയില്ലെങ്കിലും അവശേഷിച്ചത് കുടുംബത്തെ ഏൽപ്പിക്കണമെന്ന നിർബന്ധത്തിൽ ആയിരുന്നു ലോറി ഉടമ മനാഫും സഹോദരി ഭർത്താവ് ജിതിനും . അമ്മയ്ക്ക് നൽകിയ വാക്ക് പാലിച്ചന്ന് അവർ പറയുന്നു എല്ലാവർക്കും ഉള്ള ഉത്തരം ലഭിച്ചുവെന്ന് പറഞ്ഞ് വിങ്ങിപ്പൊട്ടുകയായിരുന്നു ജിതിൻ

Post a Comment

0 Comments