Ticker

6/recent/ticker-posts

തിക്കോടി അടിപ്പാത സമരത്തിന് ജനപിന്തുണയേറുന്നു : ഇന്നത്തെ ജനകീയ കൺവെൻഷൻ ശ്രദ്ധേയമാകും


തിക്കോടി അടിപ്പാത സമരത്തിന് ജനപിന്തുണയേറുന്നു. വിവിധ രാഷ്ട്രീയ സാംസ്കാരിക സാമൂഹിക സംഘടനകളും കൂട്ടായ്മകളും പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ്  പരിപാടി നടക്കുന്ന സ്ഥലം പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള ഫ്ലക്സ് ബോർഡുകൾ നിറഞ്ഞ്  കഴിഞ്ഞു  കഴിഞ്ഞ പോലീസ് നടപടിയിൽ വൻ പ്രതിഷേധമാണ്  ഇവിടെ ഉണ്ടായത്.  അതിനുശേഷം നടക്കുന്ന വലിയ ജനകീയ കൺവെൻഷൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകും  
ഇന്ന് വൈകുന്നേരം 4 മണിക്ക് ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്യുന്ന പരിപാടി കാനത്തിൽ ജമീല എംഎൽഎ മുഖ്യാതിഥിയാകും വിവിധ രാഷ്ട്രീയ  സംസ്കാരിക പ്രതിനിധികളും പങ്കെടുക്കും  സമരപ്പന്തൽ പൊളിച്ചുമാറ്റി ഇരുവശവും കോൺക്രീറ്റ് മതിൽ ഉയരുകയും ജനങ്ങളുടെ സഞ്ചാര സൗകര്യങ്ങൾ നിലക്കുകയും ചെയ്ത സാഹചര്യത്തിൽ പ്രദേശത്ത് അധികാരകൾക്കെതിരെ രാഷ്ട്രീയ ഭേതമന്യേ വലിയപ്രതിഷേധം ഉയർന്ന് വന്നിരിക്കുകയാണ് ഇതാകും ഇന്നത്തെ കൺവൻഷനിൽ പ്രതിഫലിക്കുക

Post a Comment

0 Comments