Ticker

6/recent/ticker-posts

ഗലാർഡിയ പബ്ലിക് സ്കൂൾ പ്രിസം കേഡറ്റിൻ്റെ ഏകദിന സഹവാസ ക്യാമ്പായ വർണ്ണവസന്തം സംഘടിപ്പിച്ചു.

പയ്യോളി :  ഗലാർഡിയ പബ്ലിക് സ്കൂൾ പ്രിസം കേഡറ്റിൻ്റെ ഏകദിന സഹവാസ ക്യാമ്പായ വർണ്ണവസന്തം സംഘടിപ്പിച്ചു.
 പയ്യോളി എസ് ഐ ഷിജു പതാക ഉയർത്തി
 സ്കൂൾ സെക്രട്ടറി റിയാസ് അധ്യക്ഷത വഹിച്ചു    എഎസ് ഐ ബിജു  ക്ലാസ് എടുത്തു എം എൽ എസ് പി  ദീപിക ഫസ്റ്റ് എയ്ഡ്നെക്കുറിച്ചുള്ള ക്ലാസ് എടുത്തു' ശേഷം കുട്ടികളിൽ സർഗ്ഗവാസന വളർത്തുന്ന രീതിയിലുള്ള പലതരംകളികളും പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.പ്രിസം മെൻറർമാരായ സുനിത,ജസ്ന,എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളിൽ സാമുഹിക സേവനം വളർത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടന്നു.പ്രിൻസിപ്പൽ ഷംസീന, പ്രിസംകേഡറ്റിനെകുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നടത്തുകയും ബൾക്കീസ്  ,PTA പ്രസിഡണ്ട് റഫ്ഹത്ത് എന്നിവർ ആശംസകളർപ്പിച്ചു.
പിടിഎ മെമ്പർമാരായ നസിമ,റഫീന,ഹൈറുന്നിസ,ഷെറിൻ,തുടങ്ങിയവർ വിദ്യാർത്ഥികൾക്കുള്ള ഉപഹാര സമർപ്പണം നടത്തി.

Post a Comment

0 Comments