Ticker

6/recent/ticker-posts

സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ കോഴിക്കോട് സൗത്ത് മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു.






കോഴിക്കോട് : സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) 2024 -27 വർഷത്തെ കോഴിക്കോട് സൗത്ത് മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു. കിണാശ്ശേരി എം. വി.കെ ഓഡിറ്റോറിയത്തിൽ നടന്ന പ്രതിനിധിസഭ ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പിവി മുഹമ്മദ് ഷിജി അധ്യക്ഷത വഹിച്ചു.  ജില്ലാ ജനറൽ സെക്രട്ടറി എൻ കെ റഷീദ് ഉമരി, ജില്ലാ സെക്രട്ടറി കെ. ഷെമീർ, ജില്ല  കമ്മിറ്റിയംഗം പിടി അബുൽ കയ്യും എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി എൻ വി താരീഖ് 2021-24 വർഷത്തെപ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. റിട്ടേണിംഗ് ഓഫീസർ ജില്ലാ കമ്മിറ്റി അംഗം എൻജിനീയർ എം എ സലീം, അസിസ്റ്റൻറ് റിട്ടേണിംഗ് ഓഫീസർ കുന്നമംഗലം മണ്ഡലം ട്രഷറർ ഡോ: മുഹമ്മദ് അഹമ്മദ് നദ്‌വി എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. പുതിയ ഭാരവാഹികളായി കെ പി ജാഫർ (പ്രസിഡണ്ട്) , പി വി മുഹമ്മദ് ഷിജി, പി പി സീനത്ത്  (വൈസ് പ്രസിഡണ്ട്) എംവി സിദ്ധീഖ് (സെക്രട്ടറി), താഹാ ഹുസൈൻ, എം വി അഷ്റഫ്, ജസീല സത്താർ (ജോയിൻറ് സെക്രട്ടറി) പിടി റിയാസ് (ട്രഷറർ) സത്താർ കല്ലായി, ഫായിസ് മുഹമ്മദ്, കെ കെ കബീർ, ടി നാസർ, എംസി സക്കീർ (പ്രവർത്തക സമിതി അംഗങ്ങൾ) പി പി നൗഷീർ (കൗൺസിലർ) എന്നിവരെ തിരഞ്ഞെടുത്തു. എൻവി താരിഖ് സ്വാഗതവും പിടി റിയാസ് നന്ദിയും പറഞ്ഞു

Post a Comment

0 Comments