Ticker

6/recent/ticker-posts

ഉടുപ്പിയിൽ ട്രെയിൻ നീങ്ങുന്നതിനിടെ ഓടിക്കയറിയ വിദ്യാർത്ഥിയെ സാഹസികമായി രക്ഷപ്പെടുത്തി താമരശ്ശേരി സ്വദേശിയായ വനിതാ കോൺസ്റ്റബിൾ

ട്രെയിൻ നീങ്ങുന്നതിനിടെ ഓടിക്കയറിയ വിദ്യാർത്ഥിയെ സാഹസികമായി രക്ഷപ്പെടുത്തി വനിതാകോൺസ്റ്റബിൾ 
ഉടുപ്പി റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിലാണ് സംഭവം നടന്നത് ട്രെയിനിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടയിൽ കൊണ്ടിരുന്ന വണ്ടിക്കിടയിൽപ്പെട്ട വിദ്യാർത്ഥിയെ ട്രെയിനിലേക്ക് വലിച്ചു കയറ്റിയാണ് വനിതാ ആർപിഎഫ് കോൺസ്റ്റബിൾ ആയ താമരശ്ശേരി പരപ്പൻപൊയിൽ വാടിക്കൽ സോമന്റെ മകൾ കെടി അപർണ്ണയാണ് വിദ്യാർത്ഥിയുടെ രക്ഷകയായി മാറിയത്.കൈ നിറയെ സാധനങ്ങളുമായി നിഹാറ ട്രെയിനിലേക്ക് കയറാനുള്ള ശ്രമത്തിനിടയിലാണ്   താഴേക്ക് വീണത്  ഉടൻനീങ്ങിക്കൊണ്ടിരിക്കുന്ന ട്രെയിനിനടുത്തേക്ക്  ഓടിയെത്തി അപർണ ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു.
അപർണക്ക് അഭിനന്ദനങ്ങളുടെ പ്രവാഹമാണ് കൂടാതെ പാരിതോഷികവും റെയിൽവേ മാനേജർ ആശാഷെട്ടി ഉടുപ്പിയിലെത്തി അപർണക്ക് 5000 രൂപയുടെ ചെക്ക് കൈമാറി

Post a Comment

0 Comments