Ticker

6/recent/ticker-posts

സ്പെഷ്യൽ സ്കൂൾ കോഴിക്കോട് റവന്യൂ ജില്ലാകലോത്സവം 23 ന് പുറക്കാട്

പയ്യോളി :ഒക്ടോബർ 3ന് നടക്കുന്ന  സ്പെഷ്യൽ സ്കൂൾ 25-ാമത് സംസ്ഥാന കലോത്സവത്തിന് മുന്നോടിയായി സെപ്റ്റംബർ 23ന് ഭിന്നശേഷിക്കാരായ കുട്ടികൾക്കായി  കോഴിക്കോട്  റവന്യൂ ജില്ലാകലോത്സവം നടക്കുന്നു. പുറക്കാട് ശാന്തിസദനം സ്കൂൾ ഫോർ ഡിഫറൻ്റ് ലി ഏബിൾഡ് എന്ന സ്ഥാപനത്തിൽ വച്ചാണ് 2024 - 25 വർഷത്തെ ജില്ലാ കലോത്സവം നടക്കുന്നത്. ജില്ലയിലെ 13 സവിശേഷ വിദ്യാലയങ്ങളും, 6 പൊതു വിദ്യാലയങ്ങളുമാണ് വിവിധ ഇനങ്ങളിൽ പങ്കെടക്കുന്നത്. രചനാ മത്സരങ്ങൾ, സംഗീത മത്സരങ്ങൾ , നൃത്ത മത്സരങ്ങൾ എന്നിവ 3 വേദികളിലായാണ് നടക്കുന്നത് .കലോത്സവ ഉദ്ഘാടനം ബഹു. വടകര ആർ .ഡി.ഒ.ശ്രീമതി.ഷാമിൻ സെബാസ്റ്റ്യൻ നിർവ്വഹിക്കുന്നു. പരിപാടിയിൽ വിദ്യാഭ്യാസ ,സാംസ്കാരിക, സാമൂഹിക പ്രവർത്തകർ പങ്കെടുക്കുന്നു.

പയ്യോളിയിൽ നടന്ന പത്രസമ്മേളനത്തിൽ തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്, മേലടി എ.ഇ.ഒ  പി.അസീസ് , ഗ്രാമപഞ്ചായത്ത് മെമ്പർ ബിനു കാരോളി, ശാന്തി സദനം സ്കൂൾ പ്രിൻസിപ്പാൾ മായ എസ്, സ്കൂൾ മാനേജർ സലാം ഹാജി എന്നിവർ പങ്കെടുത്തു

Post a Comment

0 Comments