Ticker

6/recent/ticker-posts

പയ്യോളി സ്വദേശി ജാസിഫിനെ അതിക്രൂരമായി മർദ്ദിച്ച് ജീവച്ഛവം ആക്കിയ മേപ്പാടി സി ഐ അടക്കമുള്ള പോലീസുകാരെ സസ്പെന്റ് ചെയ്ത് അന്വേഷണം നടത്തണം


കോഴിക്കോട്  കഴിഞ്ഞ 2023 ഡിസംബർ 31 നു മേപ്പാടിയിൽ ബോബി ചെമ്മണ്ണൂരിന്റെ 1000 ഏക്കർ ഭൂമിയിൽ നടത്തിയ ഗാനമേള ഉൾപ്പെടെയുള്ള പുതുവത്സര ആഘോഷത്തിന് നാനാവിധ സാമൂഹ്യമാധ്യമങ്ങളിലൂടെ ബോബി ചെമ്മണ്ണൂർ പുറത്തേക്കുവിട്ട പരസ്യങ്ങൾ കേട്ടറിഞ്ഞാണ്  പയ്യോളി സ്വദേശി മുഹമ്മദ്‌ ജാസിഫും സുഹൃത്തുക്കളും മേപ്പാടിയിൽ എത്തിയത്..

എത്തിച്ചേർന്ന ജനക്കൂട്ടത്തിനെ ഉൾ  ള്ളാൻകഴിയാത്ത സ്ഥലത്താണ് പരിപാടി നടത്തിയത്.   പന്ത്രണ്ടു മണി കഴിഞ്ഞതോടെ പരിപാടി തീരുകയും ജനക്കൂട്ടം തിരക്കിനിടയിലൂടെ പിരിഞ്ഞു പോയിക്കൊണ്ടിരിക്കുകയും ചെയ്യുന്നതിനിടയിലാണ് ബഹളം വെച്ചും തെറി പറഞ്ഞും ലാത്തികൊണ്ട് കാലിന് അടിച്ചുമൊക്കെ ജനക്കൂട്ടത്തെ  ഒഴിവാക്കുന്നതിനുള്ള ശ്രമം പോലീസ് സംഘം തുടങ്ങിയത്. 2020ൽ നടന്ന ഒരു മോട്ടോർ ആക്‌സിഡന്റിനെ തുടർന്ന്  ഇടതുകാൽ കൃത്യമായി പ്രവർത്തിക്കാൻ കഴിയാത്ത നിലയിലുള്ള ജാസിഫിന് ഓടാനോ വേഗത്തിൽ നടന്നു മാറാനോ കഴിഞ്ഞില്ല. കാലിന്റെ അസുഖം കാരണം അവിടെ നിന്നും പെട്ടെന്ന് മാറാൻ കഴിയാതിരുന്ന ജാസിഫിനെ ഒരു മര്യാദയും കൂടാതെ പോലീസ് മർദ്ദിക്കുകയും തെറി പറയുകയും ചെയ്തു. തലക്കടിയേറ്റ് രക്തം ചിതറി താഴെ വീണ ജാസിഫിനെ കഴുത്തിലും പുറത്തും വാരിഭാഗത്തും അടക്കം മുഴുവനിടങ്ങളിലും ചവിട്ടുകയും ലാത്തികൊണ്ട് അതിക്രൂരമായി മർദ്ദിക്കുകയുമായിരുന്നു... ഇതിനെ തുടർന്ന് ജീവച്ഛവമായി  ഗുരുതരാവസ്ഥയിൽ ചോരയിൽ കുളിച്ചു കിടക്കുന്ന ജാസിഫിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലീസ്  തയ്യാറായില്ല. സുഹൃത്തുക്കളും അവിടേക്കോടിയെത്തിയ ജനങ്ങളും നിർബന്ധിച്ചതിനെ തുടർന്നാണ് ഒടുവിൽ വയനാട്  ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ജാസിഫിനെ കൊണ്ടുപോയത്.. അവിടെ നിന്നും കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റിയ ജാസിഫ് 11 ദിവസങ്ങൾ അവിടെ അഡ്മിറ്റ്‌ ആയിട്ട് ചികിത്സയിൽ ആയിരുന്നു..അർദ്ധബോധാവസ്ഥയിൽ കഴിഞ്ഞ ഈ 11 ദിവസങ്ങൾക്കുശേഷം പിന്നീട് 6 ദിവസം കോഴിക്കോട് മിംസ് ആശുപത്രി അനക്സിലും നിന്നതിനു ശേഷമാണ് വീട്ടിലേക്ക് വന്നത്..
 ഇത് നടക്കുന്ന സമയത്ത് കോഴിക്കോട് പോസ്റ്റ്‌ ഓഫീസിൽ താത്കാലിക ഒഴിവിൽ ജോലി ചെയ്തു  വരികയായിരുന്നു ജാസിഫ്. പരിക്ക് പറ്റിയതോടെ ആകെ ഉണ്ടായിരുന്ന ജോലിയും നഷ്ടമായി.
രണ്ടു പിഞ്ചുകുഞ്ഞുങ്ങളുടെ പിതാവും ഒരു കുടുംബത്തിന്റെ ആശ്രയവുമായ ഈ ചെറുപ്പക്കാരൻ ഇപ്പോഴും ചികിത്സ തുടരുകയാണ്. വലതുകൈ റിസ്റ്റിന് ഏറ്റ അടിയിൽ കൈ അനക്കാൻ പോലും പറ്റാതെ ആയി. വേദന ഒട്ടും കുറയാതെ വന്നപ്പോൾ MRI സ്കാനിംഗ് എടുക്കാൻ ഡോക്ടർ ആവശ്യപ്പെടുകയും അതെടുത്തപ്പോൾ അറിഞ്ഞത്  ലിഗമെന്റ് പൊട്ടുകയും എല്ലിന് ചതവ് സംഭവിക്കുകയും ചെയ്തിട്ടുണ്ടെന്നാണ്. ആദ്യ ഘട്ടമെന്ന നിലയിൽ രണ്ട് ഡോസ് PRP INJECTION എടുക്കുകയും അതുകൊണ്ട് വേദന മാറിയില്ലെങ്കിൽ സർജറി വേണ്ടിവരുമെന്ന് ഡോക്ടർ അറിയിക്കുകയും ചെയ്തു. നിലവിൽ കയ്യിന്റെ വേദന മാറിയിട്ടില്ല.  ഇതുവരെ ചികിത്സയ്ക്കായി നാല് ലക്ഷം രൂപയോളം ചിലവായിട്ടുണ്ട്.

മേപ്പാടി പോലീസ് ഇൻസ്‌പെക്ടർ അയാളുടെ സംഘത്തിൽ പെട്ട കണ്ടാലറിയാവുന്ന 5 പോലീസുകാരുമാണ് മനുഷ്യത്വ വിരുദ്ധവും നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ടുള്ള ഈ മർദനം നടത്തിയത്...

തങ്ങൾ ചെയ്ത ഈ ക്രൂരകൃത്യത്തെ വെളുപ്പിച്ചെടുക്കുന്നതിനു വേണ്ടി അന്ന് പുലർച്ചെ 12.30 മണിമുതൽ പോലീസ് പണി തുടങ്ങിയിരുന്നു.. മർദനം നടത്തിയ സംഘത്തിന്റെ നേതാവായ അതേ CI  തന്നെയാണ്  12.30 ന്റെ സമയം വെച്ച് പുലർച്ചെ 04.05 മണിക്ക്‌ ഒരു വ്യാജ FIR തയ്യാറാക്കിയത്..അതു പ്രകാരം അയാൾ പറഞ്ഞത്  ജാസിഫും കണ്ടാലറിയുന്ന മറ്റൊരാളും തമ്മിലടിച്ചു കലഹിക്കുന്നത് കണ്ടു എന്നും ഇതറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനെക്കണ്ട് ജാസിഫ് ഓടിമാറുകയും അതിനെതുടർന്ന് ഒരു കുഴിയിൽ വീണ് ജാസിഫിന് പരിക്കുപറ്റി എന്നുമുള്ള നട്ടാൽ മുളക്കാത്ത നുണയാണ്.കാലിന് മുമ്പ് പറ്റിയ പരിക്കിനെതുടർന്ന് ഓടാൻ പറ്റാത്ത അവസ്ഥയിലുള്ള ഒരാളെക്കൊണ്ടാണ് പോലീസ് ഇപ്രകാരം കള്ളക്കഥ ചമച്ചതെന്നത് പോലീസിന്റെ ഗൂഡ ഉദ്ദേശം വെളിപ്പെടുത്തുന്നുണ്ട്.ഞങ്ങളുടെ കൈവശം ജാസിഫിനെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഡോക്ടർ കുറിച്ചെടുത്ത പരിക്കുകളുടെ വിവരത്തിന്റെ പകർപ്പുണ്ട്.പക്ഷെ അത് ഇപ്പോൾ അവിടെ ഉണ്ടാകാനിടയില്ല എന്നു ഞങ്ങൾ വിശ്വസിക്കുന്നു. കാരണം പോലീസ് അത് സ്വാധീനമുപയോഗിച്ച് മാറ്റാൻ ഇടയുണ്ട്.. കാരണം  ജാസിഫും കുടുംബവും കോഴിക്കോട് മിംസ് ആശുപത്രിയിൽ പോയപ്പോൾ അവിടെ നിന്നറിയിച്ചത്, മേപ്പാടി പോലീസ് ജനുവരി 18 നു അവിടെ എത്തി മുഴുവൻ ചികിത്സാരേഖകളും ശേഖരിച്ചു കൊണ്ടുപോയി എന്നാണ്.സംഭവസ്ഥലത്തും മറ്റും ഉണ്ടായിരിക്കേണ്ട CCTV ഫുട്ടേജുകളും  ഇപ്രകാരം പോലീസ് ഇടപെട്ട് നശിപ്പിച്ചിരിക്കാനാണ് സാധ്യതയെന്നും ഞങ്ങൾ കരുതുന്നു. പ്രാഥമിക സൗകര്യങ്ങൾ പോലുമില്ലാത്ത ഒരു സ്ഥലത്ത് 50000 ത്തോളം പേർ പങ്കെടുത്ത ഒരു പരിപാടിക്ക് മതിയായ സുരക്ഷ ഒരുക്കാതെ അനുമതികൊടുത്ത വയനാട് പോലീസും ഈ വിഷയത്തിൽ കുറ്റവാളികൾ ആണെന്ന് ഞങ്ങൾ ആരോപിക്കുന്നു.
ഇവരിൽ നിന്നും ജാസിഫിന് നീതികിട്ടാൻ വേണ്ടി ജാസിഫിന്റെ ജന്മനാടായ പയ്യോളിയിൽ ഒരു സർവകക്ഷി ബഹുജന ആക്ഷൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്..
മുഖ്യമന്ത്രി അടക്കം എല്ലാ സംവിധാനങ്ങൾക്കും പരാതി ഏറെ കൊടുത്തിട്ടും കാര്യമൊന്നും ഉണ്ടായില്ല. ആദ്യ പരാതിയിൽ നടപടി ഇല്ലാത്തതിനാൽ മുഖ്യമന്ത്രിക്ക്‌ രണ്ടാമതൊരു പരാതി അയച്ചതിൽ DGP മുഖാന്തരം കണ്ണൂർ DIG ക്ക്‌ പരാതി കൈമാറുകയും DySP റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ കൊണ്ട് പരാതിക്കാരിയുടെ മൊഴി എടുത്ത് 7 ദിവസത്തിനകം മറുപടി നൽകണമെന്ന ഉത്തരവിൽ ഇതേ കേസിലെ പ്രതിയായ ഇൻസ്‌പെക്ടർ തന്നെയാണ് മറുപടി അയച്ചത്. നേരിട്ട് മുഖ്യമന്ത്രിയെ കണ്ട് പരാതി കൊടുത്തതിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുകയും പഴയ അതേ സ്ഥിതി ആവർത്തിക്കുകയും ചെയ്തു. നിലവിലെ കേരള സാഹചര്യം കണക്കിലെടുത്ത് ക്രൈം ബ്രാഞ്ചിന്റെ പരിധിയിൽ കേസ് വന്നാലും പ്രതീക്ഷ വെക്കേണ്ടി വരില്ല.


നിയമപാലകർ ആകേണ്ട സർക്കിൾ ഇൻസ്‌പെക്ടർ റാങ്കിലുള്ള ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നുണ്ടായ അങ്ങേയറ്റം കിരാതമായ നടപടിക്കും ഒപ്പം പണത്തിന്റെ അഹങ്കാരവും ഗർവും കൈമുതലാക്കി ബോബി ചെമ്മണ്ണൂർ എന്നയാൾ നടത്തിയ നിയമവിരുദ്ധ പ്രവർത്തനത്തിനും ഇരയായ ഒരു ചെറുപ്പക്കാരന്റെ ദൈന്യത നല്ലവരായ ജനങ്ങളെ, മാധ്യമ സുഹൃത്തുക്കളെ, രാഷ്ട്രീയ സംഘടനകളെ അറിയിക്കുന്നതിനാണ്   കുടുംബം  കോഴിക്കോട്  ഒരു പത്രസമ്മേളനം നടത്തുന്നത് എന്നും അറിയിക്കുന്നു.

ജാസിഫിനെ അതിക്രൂരമായി മർദ്ദിച്ച് ജീവച്ഛവം ആക്കിയ മേപ്പാടി CI  അടക്കമുള്ള പോലീസുകാരെ സസ്പെന്റ് ചെയ്ത് അന്വേഷണം നടത്തണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.

വാർത്ത സമ്മേളനത്തിൽ
ഷറഫുദ്ധീൻ വടകര (SDPI കോഴിക്കോട് ജില്ല കമ്മിറ്റി അംഗം )
നൂറുദ്ധീൻ എൻ SDPI (കൊയിലാണ്ടി മണ്ഡലം കമ്മിറ്റി അംഗം)
റഹീം പയ്യോളി (മുഹമ്മദ്‌ ജാസിഫ് പിതാവ്)
ഫൗസിയ(മുഹമ്മദ്‌ ജാസിഫ് മാതാവ്)എന്നിവർ പങ്കെടുത്തു


Post a Comment

0 Comments