Ticker

6/recent/ticker-posts

പയ്യോളി നഗരസഭ മാലിന്യമുക്ത രണ്ടാം ഘട്ട ക്യാമ്പയിൻ ഒക്ടോബർ 2ന് ആരംഭിക്കും



മാലിന്യമുക്ത നവ കേരള ക്യാമ്പയിൻ രണ്ടാം ഘട്ട ക്യാമ്പയിൻ്റെ ഭാഗമായി പയ്യോളി നഗരസഭ ചെയർമാൻ വി.കെ അബ്ദുറഹ്മാൻ്റെ അദ്ധ്യക്ഷതയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളുമായി ചർച്ച നടത്തി. 
മീറ്റിംഗിൻ്റെ അടിസ്ഥാനത്തിൽ വ്യാപരികളുടെ കൂടെ സജീവ പങ്കാളിത്തത്തോടെ നഗരസഭയിൽ മാലിന്യമുക്തമാക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ തീരുമാനിച്ചു. ഒക്ടോബർ 2 നു ജനകീയ പങ്കാളിത്തത്തോടെ നഗരസഭയിലെ പ്രധാനയിടങ്ങളിൽ മാലിന്യമുക്ത ക്യാമ്പയിന് തുടക്കമിടാനാണ് തീരുമാനമായത്
നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ പി.എം ഹരിദാസൻ, കൗൺനിലർമാരായ കെ.ടി വിനോദൻ, എ.സി സുനൈദ്, ക്ലീൻ സിറ്റി മാനേജർ ലതീഷ്, പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ മേഘനാഥൻ, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരായ മജീദ്, രജനി, പ്രശാന്ത് തുടങ്ങിയവരും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികളായ ഷമീർ കെ.എം, ഫൈസൽ സൂപ്പർ, റാണാ പ്രതാപ്, ഡെൻസൺ തുടങ്ങിയവർ സംസാരിച്ചു. 

Post a Comment

0 Comments