Ticker

6/recent/ticker-posts

കൊയിലാണ്ടി എസ്.ബി.ഐ ജങ്ഷന് സമീപത്തുള്ള മൈജി ഷോറൂമിൽ മോഷണംം

കൊയിലാണ്ടി കൊയിലാണ്ടി എസ്.ബി.ഐ ജങ്ഷന് സമീപത്തുള്ള മൈജി ഷോറൂമിൽ മോഷണം. ഇന്ന് പുലർച്ചെ രണ്ടുമണിക്ക് ശേഷമാണ് സംഭവം

മുൻവശത്തെ ഗ്ലാസ് തകർത്ത് അകത്തുകടന്ന് താഴത്തെ നിലയിലെ ഷട്ടർ പൊളിക്കാൻ ശ്രമിച്ചെങ്കിലും ഇത് നടന്നില്ല. തുടർന്ന് മുകളിലെ നിലയിലെ ഗ്ലാസ് തകർത്തു. പിറകുവശത്തുകൂടി അകത്തുകടന്നാണ് മേ
ഷണം എന്നാണ് നിഗമനം
രാവിലെ കട തുറക്കാനെത്തിയപ്പോൾ ഗ്ലാസ് തകർത്തത് കണ്ടാണ് കടയിലെ ജീവനക്കാർ ശ്രദ്ധിച്ചത്. ഉടനെ കൊയിലാണ്ടി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന പൂർത്തിയായ ശേഷം മാത്രമേ ഷോപ്പിൽ നിന്നും നഷ്ടപ്പെട്ടത് എന്തൊക്കെയാണെന്ന്   വ്യക്തമാകൂ 

Post a Comment

0 Comments