Ticker

6/recent/ticker-posts

ബൈക്കുമായി ഇനി ഇതുവഴി ആരും വരേണ്ടതില്ല വന്നാൽ പണി കിട്ടും


പയ്യോളി : ബൈക്കുമായി ഇനി ഇതുവഴി ആരും വരേണ്ടതില്ല വന്നാൽ പണി കിട്ടും പയ്യോളിക്കും തിക്കോടിക്കും ഇടയിൽ റെയിൽവേയുടെ ഓവുപാലത്തിനടിയിലൂടെ പെരുമാൾപുരം സിപി റോഡിലൂടെ ദേശീയപാതയിലേക്ക് യാത്ര തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി. എന്നാൽ റെയിൽവേയുടെ ഉദ്യോഗസ്ഥർ ഇതിലൂടെയുള്ള വഴി മുടക്കി ഇരിക്കുകയാണ്. എന്തുകൊണ്ടെന്ന് അറിയില്ല എന്നാൽ ഒരുപാട് ആളുകൾക്ക് ഉപകാരം ഉണ്ടായ വഴിയെന്ന് മാത്രംഅറിയാം. പയ്യോളി റെയിൽവേഗേറ്റ് അടച്ചാലും തിക്കോടി റെയിൽവേ ഗേറ്റ് അടച്ചാലും ദേശീയപാതയിലേക്ക് തീരദേശ മേഖലയിൽ ഉള്ള ആളുകൾ ബൈക്കുകളിലൂടെ അനായാസം സഞ്ചരിച്ചിരുന്ന വഴിയാണിത്.

ഇരു സ്ഥലങ്ങളിലെയും ട്രാഫിക് ഒഴിവാക്കാനും ഈ വഴി ഏറെ സഹായകരമായിട്ടുണ്ട് . ഇതുമൂലം എന്ത് നഷ്ടമാണ് റെയിൽവേക്ക് ഉണ്ടാകുന്നത് എന്ന ചോദ്യമാണ് നാട്ടുകാരിൽ നിന്നും ഉയരുന്നത്. പ്രദേശത്തെ ജനപ്രതിനിധികൾ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണം എന്നാണ് പൊതുവേയുള്ള ആവശ്യം

Post a Comment

0 Comments