Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ ബസ്സിനടിയിൽ കുടുങ്ങി പരിക്കേറ്റ മധ്യവയസ്ക്കൻ മരണപ്പെട്ടു

കൊയിലാണ്ടി: ബസ്സിനടിയിൽ കുടുങ്ങി മധ്യവയസ്ക്കന് ദാരുണാന്ത്യം. കുറുവങ്ങാട് കൈതവളപ്പിൽ താഴെ വേണു (65)ആണ് മരിച്ചത്. താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലുജീവൻ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ബസ്സ് സ്റ്റാൻ്റിൻ്റെ വടക്ക് ഭാഗത്ത് നിന്ന് വടകരയ്ക് പുറപ്പെട്ട ബസ്സ് തട്ടി വീഴുകയായായിരുന്നു. ബസ്സിൻ്റെ മെയിൻ എക്സിലിൽ കുടുങ്ങിയ ഇയാളെ ബസ്സ് ജീവനക്കാരും മറ്റും ചേർന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചങ്കിലും കഴിഞ്ഞില്ല. ഉടൻ തന്നെ ഫയർഫോഴ്സ് എത്തി ഇയാളെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

Post a Comment

0 Comments