Ticker

6/recent/ticker-posts

എസ് എസ് എൽ സി, പ്ലസ് ടു, വി എച്ച് എസ് ഇ വിജയികൾക്ക് എസ്ഡിപിഐ ജില്ലാ കമ്മിറ്റി നൽകുന്ന അനുമോദനം മെയ് 30 ന് കോഴിക്കോട് ടൗൺ ഹാളിൽ


കോഴിക്കോട്: എസ് എസ് എൽ സി, പ്ലസ് ടു, വി എച്ച് എസ് ഇ വിജയികൾക്ക് എസ്ഡിപിഐ ജില്ലാ കമ്മിറ്റി നൽകുന്ന അനുമോദനം   മെയ് 30 ന് കോഴിക്കോട് ടൗൺ ഹാളിൽ വച്ച് നൽകും. അനുമോദന സമ്മേളനം എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡണ്ട്  കെ കെ റൈഹാനത്ത് ടീച്ചർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ്‌ മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിക്കും. വിദ്യാർത്ഥികൾക്കുള്ള കരിയർ മോട്ടിവേഷൻ ക്ലാസിന് എസ് ഡി പി ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ  ഡോക്ടർ സി എച്ച് അഷ്റഫ്, കെ. ലസിത ടീച്ചർ എന്നിവർ നേതൃത്വം നൽകും. കോഴിക്കോട് ജില്ലയിലെ സീറ്റ് ലഭ്യത കുറവിനെ കുറിച്ച് കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം അഡ്വ. ഇ കെ മുഹമ്മദലി  സംസാരിക്കും. ജില്ലാ വൈസ് പ്രസിഡന്റുമാരായ ജലീൽ സഖാഫി, വാഹിദ് ചെറുവറ്റ,  ജനറൽ സെക്രട്ടറിമാരായ എൻ കെ റഷീദ് ഉമരി, എ പി നാസർ,  സെക്രട്ടറിമാരായ പി ടി അഹമ്മദ്, കെ ഷമീർ,  റഹ്മത്ത് നെല്ലുളി, കെ പി ഗോപി,  ട്രഷറർ ടി കെ അസീസ് മാസ്റ്റർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബാലൻ നടുവണ്ണൂർ, സരിത ജി, പി വി ജോർജ്,  ജുഗൽ പ്രകാശ്,  എം അഹമ്മദ് മാസ്റ്റർ,  കെ കെ ഫൗസിയ,  ഹുസൈൻ മണക്കടവ്,  സിദ്ദീഖ് കരുവൻ പൊയിൽ, റംഷീന ജലീൽ, ഷബ്ന തച്ചംപൊയിൽ, സുഹറ ചാത്തമംഗലം, പിപി റൈഹാനത്ത്  തുടങ്ങിയവർ സംബന്ധിക്കും.

 

Post a Comment

0 Comments